Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബ്രസീലിനെ സമനിലയിൽ തളച്ച്​ പാനമ

text_fields
bookmark_border
panama-2
cancel

പോർടോ: വെനിസ്വേലക്കെതിരെ അർജൻറീന​ തോറ്റതിനു പിന്നാലെ പാനമക്കെതിരെ ബ്രസീലിന്​ സമനില. പോർചുഗലിൽ നടന്ന സൗഹ ൃദ ഫുട്​ബാളിൽ പരിക്കേറ്റ നെയ്​മറൊഴികെ സൂപ്പർ താരങ്ങളെയെല്ലാം കോച്ച്​ ടിറ്റെ കളത്തിലിറക്കിയെങ്കിലും 1-1ന്​ സമനിലയിൽ പിരിഞ്ഞു.

കളിയുടെ 32ാം മിനിറ്റിൽ കാസ്​മിറോ ഒരുക്കിയ അവസരം ലക്ഷ്യത്തിലെത്തിച്ച്​ ലൂകാസ്​ പക്വിറ്റയാണ്​ ബ്രസീലി​നെ മുന്നിലെത്തിച്ചത്​. എന്നാൽ, നാലു​ മിനിറ്റിനുള്ളിൽ (36) അഡോൾഫോ മചാഡോയിലൂടെ പാനമ സമനില പിടിച്ചു. കളിയുടെ ആദ്യപകുതി മുഴുവൻ പനാമ ഗോൾപോസ്​റ്റിനുള്ളിൽ ഫെർമീന്യോ-കൗടീന്യോ കൂട്ടി​​െൻറ ആക്രമണമായിരുന്നു.

എന്നാൽ, ആറും എട്ടും പേരെ നിരത്തിനിർത്തി പ്രതിരോധിച്ച പാനമ പന്ത്​ ഗോൾവര കടക്കാതെ കാത്തു. ഇതിനൊടുവിലായിരുന്നു 32ാം മിനിറ്റിൽ പിറന്ന ഗോൾ. വൈകാതെ അവർ മറുപടി നൽകിയതോടെ വീണ്ടും ആക്രമണവും പ്രതിരോധവും തന്നെ. രണ്ടാം പകുതിയിൽ ഗബ്രിയേൽ ജീസസും എവർട്ടനും ഫിലിപ്​ ആൻഡേഴ്​സനുമെത്തിയെങ്കിലും ബ്രസീലിന്​ വിജയ ഗോൾ കുറിക്കാനായില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Brazil-Panama match-Sports news
Next Story