നെയ്മറിെൻറ അമ്മക്ക് പങ്കാളിയായി 22 കാരൻ; ആശംസകളുമായി താരം
text_fieldsറിയോ ഡി ജനീറോ: ബ്രസീലിെൻറ സൂപ്പർ താരം നെയ്മറിെൻറ മാതാവിന് പുതിയ പങ്കാളിയായി 22 കാരൻ. കമ്പ്യൂട്ടർ ഗെയി മറും മോഡലുമായ തിയാഗോ റാമോസാണ് നെയ്മറുടെ മാതാവ് 52 കാരിയായനെദീനെ ഗോൺസാൽവിസിെൻറ പുതിയ പങ്കാളി. നെയ്മറേക്കാൾ ആറുവയസ്സിന് ഇളയതാണ് റാമോസ്.
‘‘ചില കാര്യങ്ങൾ വിശദീകരിക്കാവുന്നതിലപ്പുറമാണ്. ജീവിക്കാനേ സാധിക്കൂ’’ എന്ന അടിക്കുറിപ്പോടെ നെയ്മറിെൻറ മാതാവ് തന്നെയാണ് ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. പോസ്റ്റിന് താഴെ ‘Be happy mom, love you’ എന്ന ആശംസ കമൻറുമായി നെയ്മറുമെത്തി. മുൻ ഭർത്താവ് വാഗ്നർ റിബെയ്റോയും പോസ്റ്റിന് താഴെ ആശംസകളറിയിച്ചു.
നെയ്മറിെൻറ പിതാവ് വാഗ്നർ റിബെയ്റോയുമായി കാൽനൂറ്റാണ്ടിലേറെ പഴക്കമുള്ള വിവാഹബന്ധം 2016ലാണ് നെദീനെ ഗോൺസാൽവിസ് അവസാനിപ്പിച്ചത്.
െനദീനെ ഗോൺസാൽവസുമായി അടുപ്പത്തിലാകുന്നതിനു മുൻപുതന്നെ നെയ്മറിന്റെ കടുത്ത ആരാധകനായിരുന്നു റാമോസെന്ന് ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
