സൗഹൃദ മത്സരം: ബ്രസീൽ ഹോണ്ടുറസിനെ തകർത്തു (7-0)

22:39 PM
10/06/2019
ലോസ്​ ആഞ്​ജലസ്​: സ്വന്തം ​നാട്ടിൽ നടക്കുന്ന കോപ അമേരിക്ക ടൂർണമ​െൻറിനായി ഒരുങ്ങുന്ന ബ്രസീലിന്​ സൗഹൃദ മത്സരത്തിൽ വമ്പൻ ജയം. പരിക്കേറ്റ സൂപ്പർ താരം നെയ്​മറുടെ അഭാവത്തിലിറങ്ങിയ ബ്രസീൽ ഏകപക്ഷീയമായ ഏഴു​ ഗോളുകൾക്ക്​ ഹോണ്ടുറസിനെയാണ്​ തകർത്തത്​.

ഗബ്രിയേൽ ജീസസ്​ രണ്ടു​ ഗോൾ നേടിയപ്പോൾ ഫിലിപെ കുടീന്യോ, തിയാഗോ സിൽവ, ഡേവഡ്​ നെറസ്​, റോബർ​േട്ടാ ​ഫെർമിന്യോ, റിച്ചാർലിസൺ എന്നിവർ ഒാരോ വട്ടം സ്​കോർ ചെയ്​തു. കോപയിൽ വെള്ളിയാഴ്​ച ബൊളീവിയക്കെതിരെയാണ്​ ബ്രസീലി​​െൻറ ആദ്യ മത്സരം. 
Loading...
COMMENTS