കു​ടീ​ന്യോ​ക്ക്​ ഇ​ര​ട്ട ഗോ​ൾ; കോ​പ അ​മേ​രി​ക്കയിൽ ബ്ര​സീ​ലി​ന്​ വി​ജ​യ​ത്തു​ട​ക്കം

08:33 AM
15/06/2019
copa-america-23

സാ​വോ​പോ​ളോ: ആ​തി​ഥേ​യ​രും കി​രീ​ട​ഫേ​വ​റി​റ്റു​ക​ളു​മെ​ന്ന പ​കി​ട്ടി​നൊ​ത്ത ക​ളി​യു​മാ​യി കോ​പ അ​മേ​രി​ക്ക​യി​ൽ ബ്ര​സീ​ലി​​െൻറ തു​ട​ക്കം. ഉ​ദ്​​ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ബൊ​ളീ​വി​യ​ൻ വ​ല​യി​ൽ മ​റു​പ​ടി​യി​ല്ലാ​ത്ത്​ മൂ​ന്ന്​ ഗോ​ൾ അ​ടി​ച്ചു​ക​യ​റ്റി​യാ​ണ്​ കാ​ന​റി​ക​ളു​ടെ വി​ജ​യ​ഭേ​രി. നെ​യ്​​മ​റി​ല്ലാ​ത്ത ടീ​മി​​െൻറ നാ​യ​ക​ത്വ​മേ​റ്റെ​ടു​ത്ത ഫി​ലി​പ്​ കു​ടീ​ന്യോ ഇ​ര​ട്ട​ഗോ​ളു​മാ​യി ടീ​മി​നെ ന​യി​ച്ച​പ്പോ​ൾ പ​ക​ര​ക്കാ​ര​നാ​യി​റ​ങ്ങി​യ എ​വ​ർ​ട​ൻ​കൂ​ടി ല​ക്ഷ്യം ക​ണ്ടു. ഗോ​ൾ​ര​ഹി​ത​മാ​യ ഒ​ന്നാം പ​കു​തി​ക്ക്​ ശേ​ഷ​മാ​യി​രു​ന്നു ബ്ര​സീ​ൽ ഉ​ഗ്ര​രൂ​പം പു​റ​ത്തെ​ടു​ത്ത​ത്. 

കു​ടീ​ന്യോ​യും കാ​സ്​​മി​റോ​യും അ​വ​സ​ര​ങ്ങ​ൾ ഏ​റെ സൃ​ഷ്​​ടി​ച്ചെ​ങ്കി​ലും നി​ർ​ഭാ​ഗ്യ​ങ്ങ​ൾ ഗോ​ൾ ത​ട​ഞ്ഞു. ഒ​ടു​വി​ൽ ര​ണ്ടാം പ​കു​തി​യി​ലെ 50ാം മി​നി​റ്റി​ൽ ആ​ദ്യ ഗോ​ളെ​ത്തി. റി​ച്ചാ​ർ​ലി​സ​ണി​​െൻറ ക്രോ​സി​നെ ചെ​റു​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ബൊ​ളീ​വി​യ​ൻ ഡി​ഫ​ൻ​ഡ​ർ അ​ഡ്രി​യാ​നോ ജു​സീ​ന്യോ​യു​ടെ കൈ​യി​ൽ ത​ട്ടി​യ​പ്പോ​ൾ ‘വാ​ർ’ സ​ഹാ​യ​ത്തി​ൽ റ​ഫ​റി പെ​നാ​ൽ​റ്റി വി​ധി​ച്ചു. കി​ക്കെ​ടു​ത്ത കു​ടീ​ന്യോ ഗോ​ളി പ​റ​ന്ന വ​ഴി​യേ ത​ന്നെ പ​ന്ത്​ വ​ല​യി​ലെ​ത്തി​ച്ച്​ ഗാ​ല​റി​യി​ലെ മ​ഞ്ഞ​ക്ക​ട​ലി​നെ ആ​വേ​ശ​ത്തി​ലാ​ക്കി. മൂ​ന്ന്​ മി​നി​റ്റി​നു​ള്ളി​ലാ​യി​രു​ന്നു (53) അ​ടു​ത്ത ഗോ​ൾ. ഇ​ക്കു​റി, ബോ​ക്​​സി​​െൻറ വ​ശ​ത്തു​നി​ന്നും റോ​ബ​ർ​ടോ ഫെ​ർ​മീ​ന്യോ തൊ​ടു​ത്തു​വി​ട്ട ക്രോ​സ്​ ഇ​ട​തു​വി​ങ്ങി​ലൂ​ടെ പ​റ​ന്നി​റ​ങ്ങി​യ കു​ടീ​ന്യോ മ​നോ​ഹ​ര ഹെ​ഡ്​​ഡ​റി​ലൂ​ടെ വ​ല​യി​ലാ​ക്കി. 

മൂ​ന്ന്​ മി​നി​റ്റി​നു​ള്ളി​ൽ പി​റ​ന്ന ഇ​ര​ട്ട ഗോ​ളി​ൽ ബൊ​ളീ​വി​യ ത​ള​ർ​ന്നു​പോ​യി. ​65ാം മി​നി​റ്റി​ൽ ഫെ​ർ​മീ​ന്യോ​ക്ക്​ പ​ക​രം ജീ​സ​സും 81ൽ ​​ഡേ​വി​ഡ്​ നെ​റ​സി​നു പ​ക​രം എ​വ​ർ​ട്ട​നും റി​ച്ചാ​ർ​ലി​സ​ണു പ​ക​രം വി​ല്ല്യ​നും (84) എ​ത്തി. തൊ​ട്ടു​പി​ന്നാ​ലെ 85ാം മി​നി​റ്റി​ൽ ബ്ര​സീ​ലി​​െൻറ മൂ​ന്നാം ഗോ​ളും പി​റ​ന്നു. ഫെ​ർ​ണാ​ണ്ടീ​ന്യോ ന​ൽ​കി​യ ക്രോ​സി​നെ ആ​റ്​ എ​തി​ർ​താ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ​നി​ന്ന്​ ലോ​ങ്​​റേ​ഞ്ച​ർ ഉ​തി​ർ​ത്ത്​ യു​വ​താ​രം സാ​േ​ൻ​റാ​സാ​ണ്​ വ​ല​കു​ലു​ക്കി​യ​ത്. 

Loading...
COMMENTS