Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസൂപ്പർതാരങ്ങൾ തിളങ്ങി;...

സൂപ്പർതാരങ്ങൾ തിളങ്ങി; ഒാസ്​ട്രിയയെ തകർത്ത്​ ബ്രസീൽ

text_fields
bookmark_border
jesus
cancel

ഒാസ്​ട്രിയക്കെതിരായ സന്നാഹ മത്സരത്തിൽ മിന്നും വിജയവുമായി ബ്രസീൽ. സൂപ്പർതാരങ്ങളായ ഗബ്രിയേൽ ജീസസും നെയ്​മറും ഫിലിപ്പ്​ കൂട്ടീഞ്ഞോയും വലകുലുക്കിയപ്പോൾ മറുപടിയില്ലാത്ത മൂന്ന്​ ഗോളുകൾക്കാണ്​ ലോകകപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തില്‍ ബ്രസീൽ ജയിച്ചു കയറിയത്​.

റഷ്യയിലേക്ക് പോകും മുമ്പ് നെയ്മറി​​​​​െൻറ പട നൽകിയ മുന്നറിയിപ്പ്​ പോലെയായിരുന്നു വിജയം. ആക്രമണത്തിലും പന്തടക്കത്തിലും പിഴക്കാതെ മുന്നേറിയ ​ബ്രസീലിന്​ മുന്നിൽ ഒാസ്ട്രിയക്ക് ചെയ്യാനൊന്നുമുണ്ടായിരുന്നില്ല. കാനറികള്‍ക്ക്​ വേണ്ടി ആദ്യ ഗോളടിച്ചത്​ 36 ാം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസ്​. ആദ്യ പകുതിയിലെ ഏകഗോൾ ജീസസ്​ അടിച്ചത്​ ഒാസ്​​ട്രിയയുടെ പ്രതിരോധപ്പിഴവ്​ മുതലെടുത്ത്​.

ബ്രസീലി​​​​​െൻറ സൂപ്പർസ്ററാർ നെയ്​മറി​​​​​െൻറ ഉൗഴ​മായിരുന്നു രണ്ടാമത്​. 63 ാം മിനിറ്റിലായിരുന്നു നെയ്മറിന്റെ മാന്ത്രിക ഗോള്‍. മിനിറ്റുകൾക്ക്​ ശേഷം ഫിലിപ്പ് കുട്ടീഞ്ഞോയും ഒാസ്​ട്രിയൻ വല കുലുക്കി. 69 ാം മിനിറ്റില്‍ ഫിര്‍മിനോയില്‍ നിന്ന് ലഭിച്ച പന്തുമായി കുതിച്ച കൂട്ടീഞ്ഞോ അനായാസം ഗോളടിച്ച്​ കയറ്റുകയായിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:brazilaustria2018 FIFA World Cupmalayalam newssports news
News Summary - brazil beats austria-sports news
Next Story