ബ്രസീലിന് തകർപ്പൻ ജയം; അർജൻറീനക്ക് സമനില

12:20 PM
12/09/2018

മേരിലാൻഡ്: അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ കുഞ്ഞന്മാരായ എൽ സാൽവദോറിനെതിരെ ബ്രസീലിന് ജയം. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് മഞ്ഞപ്പട ജയിച്ചത്. അതേസമയം സൂപ്പർതാരം ലയണൽ മെസ്സിയില്ലാതെ ഇറങ്ങിയ അർജൻറീനയെ കൊളംബിയ ഗോൾരഹിത സമനിലയിൽ തളച്ചു.


ബ്രസീലിനായി റിച്ചാർലിസൺ ഇരട്ടഗോൾ നേടി. നെയ്മർ, കുട്ടിന്യോ, മാർകീന്യോ എന്നിവരുടെ വകയായിരുന്നു മറ്റു ഗോളുകൾ. മത്സരത്തിൽ ബ്രസീൽ വ്യക്തമായ ആധിപത്യം പുറത്തെടുത്തു. പെനാൽട്ടിയിലൂടെയായിരുന്നു നെയ്മറിൻറെ ഗോൾ. ബ്രസീലിനായി നെയ്മറിൻറെ 59ാം ഗോളായിരുന്നു ഇത്.

ലോകകപ്പിൽ നിന്ന് പുറത്തായ ശേഷം മത്സരിച്ച രണ്ട് കളികളിലും ബ്രസീലിന് ജയിക്കാനായി. നേരത്തേ അമേരിക്കക്കെതിരെ രണ്ട് ഗോളുകൾക്ക് വിജയിച്ചിരുന്നു. അന്ന് രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങി‍ റിച്ചാർലിസൺ അരങ്ങേറ്റം കുറിച്ചിരുന്നു.

Loading...
COMMENTS