Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Nov 2016 5:00 AM IST Updated On
date_range 24 Nov 2016 5:02 AM IST12 ഗോള്‍ ; ഡോര്‍ട്മുണ്ടില്‍ ഗോള്‍ നൈറ്റ്- വിഡിയോ
text_fieldsbookmark_border
ഡോര്‍ട്മുണ്ട്: 12 ഗോള്‍ കണ്ട ബൊറൂസിയ ഡോര്‍ട്മുണ്ട്-ലെഗിയ വാഴ്സോ മത്സരത്തില്‍ പിറന്നത് ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിലെ ഒരു പിടി റെക്കോഡുകള്‍. 8-4ന് ബൊറൂസിയ ജയിച്ച മത്സരം ചാമ്പ്യന്‍സ് ലീഗിലെ ഏറ്റവും കൂടുതല്‍ ഗോള്‍ പിറന്ന പോരാട്ടമായി. 2003ല്‍ ഡിപോര്‍ടിവൊ ലാ കൊരൂന-മൊണാകോ മത്സരത്തില്‍ പിറന്ന 11 ഗോള്‍ (8-3) എന്ന റെക്കോഡാണ് മറികടന്നത്. ആദ്യ 198 സെക്കന്‍ഡിനുള്ളില്‍ മൂന്നു ഗോളും, 16 മിനിറ്റിനുള്ളില്‍ അഞ്ച് ഗോളും കുറിച്ചും ഡോര്‍ട്മുണ്ട് ചരിത്രം കുറിച്ചു. ഗ്രൂപ് റൗണ്ടില്‍ ഒരു മത്സരം ബാക്കിനില്‍ക്കെ ഏറ്റവും കൂടുതല്‍ ഗോള്‍ (32) നേടുന്ന ടീമായും ഡോര്‍ട്മുണ്ട് മാറി. 1998-99 സീസണില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നേടിയ 31 ഗോളായിരുന്നു മുന്‍ റെക്കോഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
