ബൊറൂസിയക്ക് ജയം; സമനിലയിൽ കുരുങ്ങി ലീപ്സിഷ്
text_fieldsബർലിൻ: തിമോ വെർണറുടെ കൂടുമാറ്റ വാർത്തക്കു പിന്നാലെ കളത്തിലിറങ്ങിയ ലീപ്സിഷിന് പിൻനിരക്കാരായ പാഡർബോണിനോട് ഇഞ്ചുറി ടൈം ഗോളിൽ 1-1ന് സമനിലയിൽ കുരുങ്ങിയതിെൻറ ഞെട്ടലിൽ ജർമൻ ബുണ്ടസ് ലിഗ. ടീമിെൻറ ചാമ്പ്യൻസ് ലീഗ് സാധ്യതകൾക്ക് തിരിച്ചടിയാവുന്ന സമനിലക്കൊപ്പം, പ്രതിരോധ നിര താരം ചുവപ്പുകാർഡ് കണ്ട് പുറത്താവുകയും ചെയ്തു.
തൊട്ടുപിന്നാലെ ബൊറൂസിയ ഡോർട്മുണ്ട് ഒരു ഗോൾ ജയവുമായി ബയേൺ മ്യൂണിക്കുമായുള്ള പോയൻറ് വ്യത്യാസം കുറച്ചു. ഹെർതക്കെതിരെ 57ാം മിനിറ്റിൽ എംറി കാനാണ് ബൊറൂസിയയുടെ വിജയ ഗോൾ നേടിയത്. 30 കളിയിൽ ഒന്നാമതുള്ള ബയേണിന് 70ഉം രണ്ടാമതുള്ള ഡോർട്മുണ്ടിന് 63ഉം പോയൻറാണുള്ളത്.
മറ്റു മത്സരത്തിൽ വോൾഫ്സ്ബുർഗ് 1-0ത്തിന് വെർഡർ ബ്രമനെ തോൽപിച്ചു. ഷാൽകെ - യൂണിയൻ ബെർലിൻ മത്സരം 1-1ന് സമനിലയിൽ പിരിഞ്ഞു.
