ബുണ്ടസ് ലിഗ: ഡോർട്മുണ്ടിന് അടിതെറ്റി
text_fieldsമ്യൂണിക്: ബുണ്ടസ് ലിഗ കിരീടം സ്വപ്നം കാണുന്ന ബൊറൂസിയ ഡോർട്മുണ്ടിന് ഇരുട്ടടി. 15ാം സ്ഥാനക്കാരായ ഒാസ്ബർഗിന് മുന്നിൽ ഡോർട്മുണ്ട് 2-1ന് വീണു. ദക്ഷിണ കൊറിയൻ താരം ഡോങ് വോൺ ജിയുടെ ഇരട്ട ഗോളുകളുടെ (24, 67) കരുത്തിലാണ് ഒാസ്ബർഗ് ജയിച്ചത്.
പാകോ അൽകാസർ (81) ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും ഡോർട്മുണ്ടിന് തോൽവി ഒഴിവാക്കാനായില്ല. പോയൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്തു തന്നെയാെണങ്കിലും തോൽവി ടീമിന് തിരിച്ചടിയായി.
24 മത്സരത്തിൽ 54 പോയൻറാണ് ഡോർട്മുണ്ടിന്. ഒരു കളി കുറച്ച് കളിച്ച ബയേൺ മ്യൂണിക് 51 പോയൻറുമായി തൊട്ടുപിന്നിലുണ്ട്. അടുത്ത മത്സരം ജയിച്ചാൽ ബയേണിന് ഒപ്പമെത്താം.
