Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇൻറർനാഷനൽ ചാമ്പ്യൻസ് കപ്പ്: ബൊറൂസിയയോട് തോറ്റ് എ.സി മിലാൻ
text_fieldsbookmark_border
ഗുവാങ്സോ (ഹോങ്കാങ്): പുതിയ സീസണ് വൻ ട്രാൻസ്ഫറുകളുമായി ഒരുങ്ങിയ ഇറ്റാലിയൻ കരുത്തർ എ.സി മിലാന് തോൽവിയോടെ സീസൺ തുടക്കം. ഇൻറർനാഷനൽ ചാമ്പ്യൻസ് കപ്പിൽ ജർമൻ കരുത്തരായ ബൊറൂസിയ ഡോർട്ട്മുണ്ടിനോട് 3-1നാണ് മിലാൻ തോറ്റത്. സൂപ്പർതാരം എംറിക് ഒബൂമെയാങ് രണ്ടു ഗോളുകളുമായി നിറഞ്ഞുനിന്നപ്പോൾ ബൊറൂസിയൻ കൊടുങ്കാറ്റിനെ തടഞ്ഞുനിർത്താനാകാതെ മിലാൻ ശരിക്കും വിയർത്തു.
ആവേശകരമായ മത്സരത്തിൽ 16ാം മിനിറ്റിലാണ് മിലാെൻറ വല ആദ്യം കുലുങ്ങുന്നത്. ക്രിസ്റ്റ്യൻ പുലിസിച്ചിെൻറ പാസിൽ തുർക്കി താരം നൂരി സാഹിനാണ് വലകുലുക്കിയത്. പിന്നാലെ 20ാം മിനിറ്റിൽ ഭാഗ്യമെന്നോണം ബൊറൂസിയക്ക് പെനാൽറ്റിയും ലഭിച്ചു. കിക്കെടുത്ത ഒാബൂമെയാങ് പിഴക്കാതെ ലക്ഷ്യം കണ്ടു. 24ാം മിനിറ്റിൽതന്നെ കൊളംബിയൻ താരം കാർലോസ് ബാക്ക തിരിച്ചടിച്ചെങ്കിലും പിന്നീട്, മിലാന് സമനില പിടിക്കാനായില്ല. രണ്ടാം പകുതിൽ 62ാം മിനിറ്റിൽ ഒബൂമെയാങ് വീണ്ടും വലകുലുക്കിയേതാടെ മിലാെൻറ തോൽവി ഉറപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story