‘ബ്ലാസ്റ്റേഴ്സ് ആരാധകർ ഉശിരുള്ളവർ’
text_fieldsകൊച്ചി: കേരള ബ്ലാസ്റ്റേഴ്സിെൻറ മത്സരങ്ങൾ നടക്കുേമ്പാൾ കൊച്ചി ജവഹർലാൽ നെഹ് റു സ്റ്റേഡിയത്തിലെ ആവേശം ഏറെ കേമമെന്ന് ജർമൻ ക്ലബായ ബൊറൂസിയ ഡോർട്മുണ്ടിെൻറ മു ൻതാരം പാട്രിക് ഒവോമോയേല. ബ്ലാസ്റ്റേഴ്സ് ആരാധകർ ഏെറ ഉശിരും ശബ്ദവുമുള്ളവരാണെന്ന് പറഞ്ഞ അദ്ദഹം, ബൊറൂസിയയിലെ മത്സരങ്ങൾക്കും ഇതേ രീതിയിൽ ശബ്ദായമാനമായ അന്തരീക്ഷമാണെന്നും കൂട്ടിച്ചേർത്തു.
ആരാധകരുെട ആവേശവും അതേപടിയാണെന്നും ഒരു വെബ്ൈസറ്റിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഒഡിഷ എഫ്.സിക്കെതിരായ മത്സരത്തിന് കൊച്ചി സ്റ്റേഡിയത്തിൽ സാക്ഷിയായ ശേഷമാണ് പാട്രിക് ബ്ലാസ്റ്റേഴ്സ് ആരാധകരെ പ്രകീർത്തിച്ചത്.
‘മൊത്തത്തിൽ മത്സരം നന്നായിരുന്നു. ഗോളുകളൊന്നുമില്ലെങ്കിലും അവസരങ്ങൾ പലതും പിറന്നു. കളിയുടെ ശൈലി എനിക്കിഷ്ടപ്പെട്ടു. ഇന്ത്യൻ ഫുട്ബാളിെൻറ പ്രശസ്തി വർധിക്കുകയാണെന്നാണ് ഞാൻ കരുതുന്നത്’- അദ്ദേഹം പറഞ്ഞു.
