ബ്ലാസ്റ്റേഴ്സ്: വിൻഗാഡയും പുറത്തേക്ക്; ഫിൽ ബ്രൗണിന് സാധ്യത
text_fieldsകൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് കോച്ച് െനലോ വിൻഗാഡയെ പുറത്താക്കി പുതിയ പരിശീലക നെ എത്തിക്കാൻ അണിയറ നീക്കം. ഡേവിഡ് ജെയിംസിന് പകരക്കാരനായി ടീമിലെത്തിയ വിൻഗാഡക്കും കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാനായില്ലെന്നു കണ്ടാണ് പുതിയ കോച്ചിനെ തേടി ബ്ലാസ്റ്റേഴ്സ് അധികൃതർ ഇറങ്ങുന്നത്. പുണെ സിറ്റി എഫ്.സിയുടെ പുതിയ പരിശീലകൻ ഫിൽ ബ്രൗണാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെൻറിെൻറ ലിസ്റ്റിൽ ആദ്യമുള്ളത്. ബ്രൗണുമായി ഇക്കാര്യം സംസാരിച്ചതായും സൂചനയുണ്ട്.
അതോടൊപ്പം ബ്ലാസ്റ്റേഴ്സിെൻറ തന്നെ മുൻതാരം കൂടിയായ ഇഷ്ഫാഖ് അഹ്മദിനെ സഹപരിശീലകനായി നിയമിക്കാനും ധാരണയുണ്ട്. വരുന്ന സീസണിൽ ഇന്ത്യൻ താരങ്ങളെ ടീമിലെത്തിക്കാനുള്ള ചുമതല ഇഷ്ഫാഖിനായിരിക്കും. ഇംഗ്ലീഷ് ക്ലബ് ഹൾസിറ്റിയുടെ പരിശീലകനായിരുന്ന ഫിൽ ബ്രൗൺ അവസാന ആറു മത്സരങ്ങളിലാണ് പുണെയെ പരിശീലിപ്പിച്ചത്. െഎ.എസ്.എല്ലിലെ ദയനീയ പതനത്തിനു പിന്നാലെ സൂപ്പർ കപ്പിൽനിന്നും ബ്ലാസ്റ്റേഴ്സ് പുറത്തായിരുന്നു.
