ബാഴ്സക്കു പിന്നാലെ അത്ലറ്റികോ മഡ്രിഡ്
text_fieldsമഡ്രിഡ്: ലാ ലിഗയിൽ ബാഴ്സയുടെ ജയത്തിനു പിന്നാലെ രണ്ടാം സ്ഥാനക്കാരായ അത്ലറ്റി കോ മഡ്രിഡും ജയത്തോടെ മുന്നോട്ട്. എസ്പാന്യോളിനെ ബാഴ്സലോണ 2-0ത്തിന് തോൽപിച്ചപ്പോൾ ഡിപോർടിവോ അലാവസിനെ അത്ലറ്റികോ 4-0ത്തിന് തകർത്തു.
ഇരുപകുതികളിലായി നേടിയ രണ്ടു ഗോളുകളിലാണ് അത്ലറ്റികോ മഡ്രിഡിെൻറ മുന്നേറ്റം. അഞ്ചാം മിനിറ്റിൽ സോൾ നീഗസ് (5) ഗോൾവേട്ടക്ക് തുടക്കമിട്ടപ്പോൾ, ഡീഗോ കോസ്റ്റ(11), അൽവാരോ മൊറാറ്റ (59), തോമസ് പാർടെയ് (84) എന്നിവരാണ് അത്ലറ്റികോക്കായി ഗോൾ നേടിയത്. കിരീടപ്പോരിലുള്ള അത്ലറ്റികോയും (59) ബാഴ്സലോണയും (69) നിലവിൽ 10 പോയൻറ് വ്യത്യാസത്തിലാണ്.
മൂന്നാം സ്ഥാനക്കാരായ റയൽ മഡ്രിഡിന് 54 പോയൻറുണ്ട്. ശനിയാഴ്ച നടന്ന മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സിയുടെ (71, 89) രണ്ടു ഗോളുകളിലാണ് ബാഴ്സയുടെ ജയം.
