Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2017 12:01 AM GMT Updated On
date_range 13 July 2017 12:01 AM GMTസി.കെ വിനീതിന് ഉചിതമായ ജോലി നല്‍കുമെന്ന് മന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: ഇന്ത്യൻ ഫുട്ബോള്‍ താരം സി. കെ വിനീതിന് ഉചിതമായ ജോലി നല്‍കുമെന്ന് കായിക മന്ത്രി എ.സി മൊയ്തീന് അറിയിച്ചു. ഏജീസ് ഓഫിസില്‍നിന്ന് പുറത്താക്കപ്പെട്ട വിനീത് ജോലി ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിച്ചതായും ഈ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
ബുധനാഴ്ച മന്ത്രിയെ നേരില്‍ കണ്ടാണ് വിനീത് അപേക്ഷയും ബയോഡേറ്റയും സമർപ്പിച്ചത്. മതിയായ ഹാജരില്ലെന്ന കാരണത്താല്‍ ഏജീസ് ഓഫീസില്‍ നിന്ന് സികെ വിനീതിനെ പിരിച്ചു വിട്ടത് വിവാദമായിരുന്നു.
Next Story