Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightലൂക്ക മോഡ്രിചിന് ഫിഫ...

ലൂക്ക മോഡ്രിചിന് ഫിഫ ബെസ്റ്റ് പ്ലെയർ പുരസ്കാരം; മാർത്ത വനിത താരം

text_fields
bookmark_border
ലൂക്ക മോഡ്രിചിന് ഫിഫ ബെസ്റ്റ് പ്ലെയർ പുരസ്കാരം; മാർത്ത വനിത താരം
cancel

ലണ്ടൻ: യൂറോപ്പിലെ ഗ്ലാമർ പോരാട്ടങ്ങളിലും പിന്നാലെ റഷ്യൻ മണ്ണിലും ഇതിഹാസം രചിച്ച ക്രെയോഷ്യൻ താരം ലൂക്ക മോഡ്രിച്​ ഫിഫയുടെ മികച്ചതാരം. അവസാന മൂന്നിലുണ്ടായിരുന്ന സൂപ്പർ താരം ക്രിസ്​റ്റ്യാനോ റൊണാൾഡോ, മുഹമ്മദ്​ സലാഹ്​ എന്നിവരെ പിന്തള്ളിയാണ്​ ക്രൊയേഷ്യയുടെ യുഗപുരുഷൻ മികച്ച താരത്തിനുള്ള ഫിഫയുടെ അംഗീകാരം സ്വന്തമാക്കിയത്​.ബ്രസീലിൻറെ മാർത്തയാണ്​ മികച്ച വനിത താരം.

റയലിന് മൂന്നാം ചാമ്പ്യൻസ് ലീഗ് കിരീടവും ലോകകപ്പ് ഫൈനലിൽ ക്രൊയേഷ്യയ്ക്ക് വഴികാട്ടിയായും പ്രവർത്തിച്ചതാണ് മികച്ച താരത്തിലേക്ക് മോഡ്രിച്ചിനെ തുണച്ചത്. ക്രിസ്റ്റ്യോനോ റൊണാൾഡോയും ല‍യണൽമെസ്സിയും വർഷങ്ങളായി ആധിപത്യം പുലർത്തിയ മേഖലയിലാണ് മോഡ്രിച് നേട്ടം വരിക്കുന്നത്. 2007ൽ ബ്രസീൽ താരം കക്കാ ഈ പുരസ്കാരം നേടിയതിന് ശേഷം റൊണാൾഡോയും മെസ്സിയും മാറിമാറി കൈവശം വെച്ചുവരികയായിരുന്നു. ലോകകപ്പിൽ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ പുരസ്കാരം മോഡ്രിച്ചിനായിരുന്നു.


താൻ ആദരിക്കപ്പെട്ടതായും ഈ സ്ഥാനത്തെത്താൻ സഹായിച്ച എല്ലാ കോച്ചുമാർക്കും നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം വ്യക്തമാക്കി. "ഈ പുരസ്കാരം എൻറേത് മാത്രമല്ല, റയൽ മാഡ്രിഡിലെയും ക്രൊയേഷ്യയിലെയും എന്റെ ടീം അംഗങ്ങൾക്കും കൂടിയുളളതാണ്. എന്റെ കോച്ചുമാർ ഇല്ലായിരുന്നെങ്കിൽ, ഞാനിത് നേടിയിരിക്കുമായിരുന്നില്ല. എന്റെ കുടുംബം ഇല്ലാതെ ഞാൻ കളിക്കാരനാകില്ല- മോഡ്രിക് പറഞ്ഞു. ദേശീയ ടീം ക്യാപ്റ്റൻമാരും മാനേജർമാരും തിരഞ്ഞെടുത്ത പത്രപ്രവർത്തകരുമാണ് റയൽ മാഡ്രിഡ് മിഡ്ഫീൽഡറെ മികച്ച താരമായി തെരഞ്ഞെടുത്തത്.

അതേസമയം, മികച്ച ഗോളിനുള്ള പുഷ്​കാസ്​ അവാർഡ്​ മുഹമ്മദ്​ സ്വലാഹ്​ സ്വന്തമാക്കി. പ്രീമിയർ ലീഗിൽ എവർടനെതിരെ നേടിയ ഗോളാണ്​ പുരസ്​കാരത്തിനർഹമായത്​. ഫ്രാൻസിനെ ലോകകപ്പ് കിരീടത്തിലേക്ക്​ നയിച്ച ദിദിയർ ദെഷാംപ്​സാണ്​ മികച്ച പരിശീലകൻ. തിബോ കൊർടുവയാണ്​ ബെസ്​റ്റ്​ ഗോൾകീപ്പർ. ല​യ​ണ​ൽ മെ​സ്സി ഉ​ൾ​പ്പെ​ടെ​യു​ള്ള സൂ​പ്പ​ർ​താ​ര​ങ്ങ​ളും മു​ൻ​കാ​ല ക​ളി​ക്കാ​രും അ​വാ​ർ​ഡ്​ നി​ശ​ക്ക്​ സാ​ക്ഷി​യാ​കാ​നെ​ത്തിയിരുന്നു. ഫിഫ ഫാൻ അവാർഡ് നേടി പെറു ടീമിൻെറ ആരാധകർ നേടി.

ഫിഫ ഇലവൻ: ഡേവിഡ്​ ഡിഹിയ, ഡാനി ആൽവേസ്​, റാഫേൽ വരാനെ, റാമോസ്​, മാഴ്​സലോ, മോഡ്രിച്​, എൻ​േഗാളോ കാ​​​​​​​​​​െൻറ, എഡൻ ഹസാഡ്​, ലയണൽ മെസ്സി, എംബാപ്പെ, ക്രിസ്​റ്റ്യാനോ റൊണാൾഡോ.

modric


തീ​യി​ൽ കു​രു​ത്ത മോഡ്രിച്​
ഇ​ട​ത്തോ​ട്ട്​ തെ​റ്റി​യാ​ൽ ചി​ല​പ്പോ​ൾ മ​ണ്ണി​ൽ ഒ​ളി​ഞ്ഞി​രി​ക്കു​ന്ന കു​ഴി​ബോം​ബു​ക​ൾ പൊ​ട്ടി​ത്തെ​റി​ക്കും. പ​ന്തി​ൽ ആ​ഞ്ഞൊ​ന്ന​ടി​ച്ചാ​ലോ, നി​ലം​അ​റി​ഞ്ഞൊ​ന്നു ച​വി​ട്ടി​യാ​ലോ ഒ​രു പൊ​ട്ടി​ത്തെ​റി​യി​ൽ ജീ​വ​ൻ നി​ല​ക്കും. ഒ​ന്നൊ​ച്ച​വെ​ച്ചാ​ൽ, ആ ​ദി​ക്കു തേ​ടി സെ​ർ​ബി​യ​ൻ പ​ട്ടാ​ള​ക്കാ​രു​ടെ തോ​ക്കു​ക​ൾ തീ ​തു​പ്പും. അ​തി​നാ​ൽ, കാ​ൽ​പ​ന്തു ഭ്ര​മം ബാ​ധി​ച്ച മ​ക​നെ ര​ക്ഷി​താ​ക്ക​ൾ ഒ​ളി​പ്പി​ച്ചു വ​ള​ർ​ത്തി. അ​ഭ​യാ​ർ​ഥി​ക്യാ​മ്പി​ലെ കാ​ർ​പാ​ർ​ക്കി​ങ്​ മാ​ത്ര​മാ​യി അ​വ​​​​​​​െൻറ ക​ളി​സ്​​ഥ​ലം. അ​വി​ടെ നി​ന്നു സ​ഹോ​ദ​രി​ക്കൊ​പ്പം പ​ന്തു​ക​ളി​യു​ടെ ബാ​ല​പാ​ഠം പ​ഠി​ച്ച​വ​ൻ ഇ​ന്ന്​ ലോ​ക​മ​റി​യു​ന്ന താ​ര​മാ​യ​ത്​ നി​ങ്ങ​ൾ​ക്കു​മ​റി​യാം. യൂ​റോ​പ്യ​ൻ വ​ൻ​ക​ര​യി​ൽ പൊ​ട്ടു​പോ​ലെ തി​ള​ങ്ങു​ന്ന ക്രൊ​യേ​ഷ്യ​യെ​ന്ന രാ​ജ്യ​ത്തി​​​​​​​െൻറ ലോ​ക​പൗ​ര​നാ​ണി​വ​ൻ. പേ​ര്​ ലൂ​ക്ക മോ​ഡ്രി​ച്.

1990 ലോ​ക​ക​പ്പ്​ സെമിഫൈ​ന​ലി​ൽ ഇം​ഗ്ല​ണ്ട്​ പ​ന്തു​ത​ട്ടു​േ​മ്പാ​ൾ ജ​ന്മ​നാ​ട്ടി​ൽ മ​ര​ണ​ത്തി​നും ജീ​വി​ത​ത്തി​നു​മി​ട​യി​ലാ​യി​രു​ന്നു ലൂ​ക്ക മോ​ഡ്രി​ച്​ എ​ന്ന ആ​റു വ​യ​സ്സു​കാ​ര​​​​​​​െൻറ ജീ​വി​തം. യൂ​ഗോ​സ്ലാ​വ്യ​യു​ടെ​യും സെ​ർ​ബു​ക​ളു​ടെ​യും പീ​ഡ​ന​ത്തി​ൽ​നി​ന്നും സ്വാ​ത​ന്ത്ര്യം തേ​ടി​യു​ള്ള ​ക്രൊ​യേ​ഷ്യ​യു​ടെ പോ​രാ​ട്ട​കാ​ല​മാ​യി​രു​ന്നു അ​ത്. സ്വാ​ത​ന്ത്ര്യ​പോ​രാ​ട്ട​ത്തെ അ​ടി​ച്ച​മ​ർ​ത്താ​നാ​യി യൂ​ഗോ​സ്ലാ​വ്യ​ൻ സൈ​ന്യ​വും സെ​ർ​ബ്​ അ​ക്ര​മി​ക​ളും ക​യ​റി നി​ര​ങ്ങി​യ​പ്പോ​ൾ ​മ​റ്റു ക്രൊ​യേ​ഷ്യ​ക്കാ​രെ​പ്പോ​ലെ മോ​ഡ്രി​ച്ചി​​​​​​െൻറ കു​ടും​ബ​വും പെ​രു​വ​ഴി​യി​ലാ​യി.

മാ​താ​പി​താ​ക്ക​ളാ​യ സ്​​റ്റീ​ഫ്​ മോ​ഡ്രി​ച്ചും ​റ​ദോ​ക ഡു​പോ​ഡും ​കു​ടും​ബം പു​ല​ർ​ത്താ​നാ​യി ന​ഗ​ര​ത്തി​​ൽ ജോ​ലി​​ക്ക്​ പോ​യ​തോ​ടെ, സ​ദ​ർ സി​റ്റി​യി​ലെ മോ​ഡ്രി​ച്ചി എ​ന്ന ഗ്രാ​മ​ത്തി​ൽ മു​ത്ത​ച്ഛ​നൊ​പ്പ​മാ​യി​രു​ന്നു ലൂ​ക്ക​യു​ടെ ബാ​ല്യം. അ​തി​നി​ടെ ഒ​രു ദി​നം സെ​ർ​ബ്​ അ​ക്ര​മി​ക​ളും സൈ​ന്യ​വും ആ ​ഗ്രാ​മ​ത്തെ ആ​​ക്ര​മി​ച്ച്​ അ​വു​ടെ വീ​ട്​ അ​ഗ്​​നി​ക്കി​ര​യാ​ക്കി. മു​ത്ത​ച്ഛ​നെ​യും മ​റ്റും ത​ട​വി​ലാ​ക്കി പീ​ഡി​പ്പി​ച്ച​ശേ​ഷം വെ​ടി​വെ​ച്ചു​കൊ​ന്നു.

കു​ഞ്ഞ ലൂ​ക്ക​യും കൂ​ട്ടു​കാ​രും അ​നാ​ഥ​രാ​യി. വാ​ർ​ത്ത​യ​റി​ഞ്ഞ്​ ഒാ​ടി​യെ​ത്തി​യ മാ​താ​പി​താ​ക്ക​ൾ അ​വ​നെ​യു​മാ​യി സ​ദ​ർ പ​ട്ട​ണ​ത്തി​ലെ അ​ഭ​യാ​ർ​ഥ ക്യാ​മ്പി​ൽ അ​ഭ​യം​തേ​ടി. വെ​ള്ള​വും വെ​ളി​ച്ച​വു​മി​ല്ല. വി​ശ​പ്പ​ട​ക്കാ​ൻ സ​മ​യ​ത്തി​ന്​ ഭ​ക്ഷ​ണ​മി​ല്ലാ​തെ സ​ന്ന​ദ്ധ സം​ഘ​ങ്ങ​ളു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്കു മു​മ്പാ​കെ കൈ​നീ​ട്ടി​യ കാ​ലം. ഒ​പ്പ​മു​ള്ള​വ​രെ​ല്ലാം ജീ​വി​ക്കാ​ൻ പാ​ടു​പെ​ടു​േ​മ്പാ​ൾ ഹൃ​ദ​യ​ത്തി​ലെ പ​ന്തു​ക​ളി​യെ അ​വ​ൻ കെ​ടാ​തെ സൂ​ക്ഷി​ച്ചു. അ​ഭ​യാ​ർ​ഥി​കേ​ന്ദ്ര​മാ​യ ഹോ​ട്ട​ലി​​​​​​​െൻറ കാ​ർ​പാ​ർ​ക്കി​ങ്ങാ​യി​രു​ന്നു ക​ളി​സ്​​ഥ​ലം. മൈ​താ​ന​ങ്ങ​ളെ​ല്ലാം കു​ഴി​ബോം​ബു​ക​ൾ നി​റ​ഞ്ഞ​പ്പോ​ൾ ലൂ​ക്ക​യും സ​ഹോ​ദ​രി ജാ​സ്​​മി​ന​യും കൂ​ട്ടു​കാ​രു​മെ​ല്ലാം പ​രി​മി​ത​മാ​യ മ​ണ്ണി​ൽ പ​ന്തു​ക​ളി പ​ഠി​ച്ചു.

വെ​ടി​വെ​പ്പി​​​​​​​െൻറ​യും സ്​​ഫോ​ട​ന​ങ്ങ​ളു​ടെ​യും ശ​ബ്​​ദ​ങ്ങ​ൾ മാ​റി, യു​ദ്ധ​ഭൂ​മി വി​ട്ട്​ ഫു​ട്​​ബാ​ളി​​​​​​​െൻറ മ​നോ​ഹ​ര​മൈ​താ​ന​ങ്ങ​ൾ കീ​ഴ​ട​ക്കു​ന്ന​ത്​ അ​വ​ർ സ്വ​പ്​​നം ക​ണ്ടു. ഉ​റ്റ​വ​രും ഉ​ട​യ​വ​രും ന​ഷ്​​ട​മാ​യ യു​ദ്ധ​നാ​ളു​ക​ൾ​ക്കൊ​ടു​വി​ൽ 1995ൽ ​ക്രൊ​യേ​ഷ്യ സ്വ​ത​ന്ത്ര​മാ​യി. വെ​ടി​യൊ​ച്ച​ക​ൾ നി​ല​ച്ചു. ലൂ​ക്ക​യു​ടെ സ്വ​പ്​​ന​ങ്ങ​ളും ത​ളി​രി​ട്ടു. അ​ടു​ത്ത​വ​ർ​ഷം, സ​ദ​റി​ലെ ഫു​ട്​​ബാ​ൾ ക്ല​ബി​ലേ​ക്ക്​ അ​വ​നെ കൈ​പി​ടി​ച്ചു ന​ട​ത്തി​യ​ത്​ അ​മ്മാ​വ​നാ​യി​രു​ന്നു. 10 മു​ത​ൽ 15 വ​യ​സ്സു​വ​രെ നാ​ട്ടി​ൽ ക​ളി​ച്ചു. 1998ലെ ​ഫ്ര​ഞ്ച്​ ലോ​ക​ക​പ്പി​ൽ ഡോ​വ​ർ​ ​സൂ​ക്ക​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്രൊ​യേ​ഷ്യ ലോ​ക ഫു​ട്​​ബാ​ളി​ൽ ച​രി​ത്ര​മെ​ഴു​തു​േ​മ്പാ​ൾ അ​വ​ർ രാ​വും പ​ക​ലു​മി​ല്ലാ​തെ ആ​ഴ്​​ച​ക​ളോ​ളം ആ​ഘോ​ഷി​ച്ചു.

അ​ന്നു സ​ദ​റി​ൽ കൂ​ട്ടു​കാ​ർ​ക്കൊ​പ്പ​മി​രു​ന്ന്​ ക​ളി​കാ​ണു​േ​മ്പാ​ൾ വി​ശ്വ​മേ​ള​യി​ൽ ത​ങ്ങ​ളും പ​ന്തു​ത​ട്ടു​ന്ന​തി​നെ​ക്കു​റി​ച്ച്​ സ്വ​പ്​​നം ക​ണ്ടി​രു​ന്നു​വെ​ന്ന്​ പി​ന്നീ​ടൊ​രി​ക്ക​ൽ ​േമാ​ഡ്രി​ച്​ പ​റ​യു​ക​യും ​െച​യ്​​തു. 2002ൽ ​ക്രൊ​യേ​ഷ്യ​യി​ലെ സൂ​പ്പ​ർ ക്ല​ബ്​ ​ൈഡ​നാ​മോ സാ​ഗ്​​റ​ബി​​​​​​​െൻറ ട്ര​യ​ൽ​സും വി​ജ​യി​ച്ച്​ അ​വ​രു​ടെ താ​ര​മാ​യ​തോ​ടെ​യാ​ണ്​ ലൂ​ക്ക​യി​ലെ പ്ര​ഫ​ഷ​ന​ൽ ഫു​ട്​​ബാ​ള​ർ തെ​ളി​യു​ന്ന​ത്. അ​ടു​ത്ത​വ​ർ​ഷം 18ാം വ​യ​സ്സി​ൽ സീ​നി​യ​ർ ക്ല​ബി​ലു​മെ​ത്തി. ശേ​ഷം ര​ണ്ട്​ ക്രൊ​യേ​ഷ്യ​ൻ ക്ല​ബു​ക​ളി​ൽ​ത​ന്നെ ലോ​ണി​ൽ ക​ളി​ച്ച​ശേ​ഷം 2008ൽ ​ടോ​ട്ട​ൻ​ഹാ​മു​മാ​യി ഒ​പ്പു​വെ​ച്ച​തോ​ടെ അ​വ​​​​​​​െൻറ പേ​ര്​ അ​തി​രു​ക​ൾ ക​ട​ന്നു.

ക​രാ​റി​ൽ ഒ​പ്പി​ട്ട​ശേ​ഷം ല​ണ്ട​നി​ൽ വാ​ർ​ത്താ​സ​​മ്മേ​ള​ന​ത്തി​നി​ടെ അ​വ​ൻ പ​ഴ​യ ഒാ​ർ​മ​ക​ൾ പ​ങ്കു​വെ​ച്ച്​ വി​തു​മ്പി. ‘‘യു​ദ്ധം ഞ​ങ്ങ​ളെ​യെ​ല്ലാം അ​ഭ​യാ​ർ​ഥി​ക​ളാ​ക്കു​േ​മ്പാ​ൾ ആ​റു വ​യ​സ്സു​മാ​ത്ര​മാ​യി​രു​ന്നു പ്രാ​യം. വ​ല്ലാ​തെ ത​ള​ർ​ത്തി. ഇൗ ​ഒാ​ർ​മ​ക​ൾ നി​ങ്ങ​ളു​ടെ ചി​ന്ത​ക​ളേ​ക്കാ​ൾ ഭീ​ക​ര​മാ​യി​രു​ന്നു. ഹോ​ട്ട​ൽ അ​ഭ​യാ​ർ​ഥി താ​വ​ള​മാ​ക്കി. ഭ​ക്ഷ​ണ​ത്തി​നും പ​ണ​ത്തി​നു​മാ​യി വ​ല്ലാ​തെ ബു​ദ്ധി​മു​ട്ടി. അ​പ്പോ​ഴും ഫു​ട്​​ബാ​ളാ​ണ്​ എ​ന്നെ ജീ​വി​ക്കാ​ൻ പ്രേ​രി​പ്പി​ച്ച​ത്. എ​ങ്കി​ലും യു​ദ്ധം മാ​ന​സി​ക​മാ​യി ക​രു​ത്തു​ന​ൽ​കി’’ -അ​പൂ​ർ​വ​മാ​യി മാ​ത്രം പ​ഴ​യ ഒാ​ർ​മ പ​ങ്കു​വെ​ക്കു​ന്ന മോ​ഡ്രി​ച്​ അ​ന്ന്​ മാ​ധ്യ​മ​ങ്ങ​ൾ​ക്കു​മു​ന്നി​ൽ ക​ണ്ണീ​രോ​ടെ പ​റ​ഞ്ഞു.

ടോ​ട്ട​ൻ​ഹാ​മി​ൽ 127 ​ക​ളി​യി​ൽ ബൂ​ട്ടു​കെ​ട്ടി 13 ഗോ​ള​ടി​ച്ച താ​രം 2012ൽ ​റ​യ​ൽ മ​ഡ്രി​ഡി​ലെ​ത്തി​യ​തോ​ടെ സൂ​പ്പ​ർ താ​ര​മാ​യി മാ​റി. ഇ​തി​നി​ടെ, ക്രൊ​യേ​ഷ്യ​യു​ടെ ദേ​ശീ​യ ടീ​മി​ലെ​യും സ്​​ഥി​ര​സാ​ന്നി​ധ്യ​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsLuka ModricThe BestFIFA The Best FIFAFIFA Football Awards
News Summary - The Best FIFA Football Award Luce Modric-Sports News
Next Story