Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എ.എഫ്.സി പ്ലേ ഒാഫ് : ബംഗളൂരു ഇന്ന് മാലദ്വീപ് ക്ലബിനെതിരെ
text_fieldsbookmark_border
മാലി: അടിയന്തരാവസ്ഥയുടെ അനിശ്ചിതത്വത്തിനിടെ ബംഗളൂരു എഫ്.സി മാലിയിൽ. എ.എഫ്.സി ഗ്രൂപ് ഘട്ടത്തിൽ ഇടംതേടി ആദ്യപാദ പ്ലേ ഒാഫ് മത്സരത്തിനാണ് ടീം എത്തിയത്. മാലദ്വീപ് ക്ലബ് ടി.സി സ്പോർട്സ് എഫ്.സിയാണ് എതിരാളികൾ.
മാലിയിലെ രാഷ്ട്രീയ അസ്ഥിരതയും അടിയന്തരാവസ്ഥയും പരിഗണിച്ച് മത്സരം മാറ്റിവെക്കാൻ ബംഗളൂരു എഫ്.സിയും ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷനും എ.എഫ്.സിയോട് അഭ്യർഥിച്ചിരുന്നു. എന്നാൽ, സന്ദർശക ടീമിന് പുർണ സുരക്ഷ നൽകുമെന്ന് മാലി സർക്കാറും ഫുട്ബാൾ ഫെഡറേഷനും ഉറപ്പുനൽകിയതോടെ ബംഗളൂരുവിെൻറ അപേക്ഷ തള്ളി.
ഇതോടെയാണ് സുനിൽ ഛേത്രിയും സംഘവും തിങ്കളാഴ്ച പുലർച്ചെ മാലിയിലെത്തിയത്. ടി.സി സ്പോർട്സ് ക്ലബിനെ ഇരു പാദങ്ങളിലുമായി മറികടന്നാൽ, ബംഗളൂരുവിന് ഗ്രൂപ്പിൽ ഇടംപിടിക്കാം. ഭൂട്ടാൻ ക്ലബ് ട്രാൻസ്പോർട്ട് യുനൈറ്റഡിനെ ഇരു പാദങ്ങളിലുമായി 3-0ന് തോൽപിച്ചാണ് ബംഗളൂരു പ്ലേ ഒാഫിനെത്തിയത്.

Next Story