ബംഗളൂരു എഫ്.സി സ്പെയിനിലേക്ക്; ബാഴ്സലോണ ‘ബി’ ടീമുമായി മത്സരം
text_fieldsബംഗളൂരു: െഎ.എസ്.എൽ റണ്ണേഴ്സ് അപ്പുകളായ ബംഗളൂരു എഫ്.സി പുതിയ സീസണിന് ഒരുങ്ങാനായി സ്പെയിനിലേക്ക്. സ്പെയിനിലെ വമ്പന്മാരായ ബാഴ്സലോണയുടെയും വിയ്യാറയലിെൻറയും ‘ബി’ ടീമുകൾക്കെതിരെയാണ് ബംഗളൂരു എഫ്.സി പ്രീസീസൺ മത്സരങ്ങൾ കളിക്കാനൊരുങ്ങുന്നത്.
ഇരു ടീമുകളും രണ്ടാം ഡിവിഷൻ ലീഗായ സെഗുണ്ടയിൽ കളിക്കുന്നവരാണ്. നിലവിൽ ബെല്ലാരിയിൽ പരിശീലനത്തിലുള്ള ടീം ഉടൻതന്നെ സ്പെയിനിലേക്ക് പറക്കും. പുതിയ സ്പാനിഷ് കോച്ച് കാർലസ് കൊഡ്രാട്ടാണ് പ്രീസീസൺ മത്സരത്തിനുള്ള ചുക്കാൻപിടിച്ചത്. സ്പാനിഷ് പര്യടനത്തിനുപിന്നാലെ എ.എഫ്.സി കപ്പ് ഇൻറർ സോൺ സെമിഫൈനൽ മത്സരങ്ങളും ഇവർക്ക് വരുന്നുണ്ട്.