എവേ മത്സരത്തിലും തോൽവി; എ.എഫ്.സി കപ്പിൽ ബംഗളൂരു എഫ്.സി പുറത്ത്
text_fieldsഅശ്ഗബാത്: തുർക്മെനിസ്താൻ ക്ലബ് ആൽറ്റിൻ അസിറിനോട് രണ്ടാം പാദത്തിലും തിരിച്ചുവരാനാവാതെ ബംഗളൂരു എഫ്.സി എ.എഫ്.സി കപ്പിൽ ഫൈനൽ കാണാതെ പുറത്ത്. ആൽറ്റിൻ അസിറിെൻറ തട്ടകത്തിൽ നടന്ന രണ്ടാം പാദ ഇൻറർ സോൺ സെമിഫൈനലിൽ 2-0ത്തിന് തോറ്റതോടെ ഇരു പാദങ്ങളിലുമായി 5-2ന് തോൽവി സമ്മതിച്ചാണ് ബംഗളൂരു ചാമ്പ്യന്മാർ മടങ്ങുന്നത്.
ആദ്യ പാദത്തിൽ കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ഹോം മത്സരത്തിൽ 3-2ന് ബംഗളൂരു തോറ്റിരുന്നു. മത്സരത്തിൽ രണ്ടാം പകുതിയിൽ അനാഡുർഡേയ്വ് (50), വഹിറ്റ് ഒറാസ്കെഡോവ്(59) എന്നിവരുടെ ഗോളിലാണ് നീലപ്പട തോറ്റത്.
മിക്കുവും സുനിൽ ഛേത്രിയും ചേർന്ന് മുന്നേറ്റം നയിച്ചെങ്കിലും ആദ്യ പാദത്തിൽ വഴങ്ങിയ മൂന്ന് ഗോളിെൻറ സമ്മർദവുമായിറങ്ങിയ ബംഗളൂരു നിരക്ക് ഒരു ഗോൾ പോലും തിരിച്ചടിക്കാൻ കഴിഞ്ഞില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
