Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എ.എഫ്.സി കപ്പ്: ഭൂട്ടാൻ ക്ലബിനെ സമനിലയിൽ തളച്ച് ബംഗളൂരു എഫ്.സി
text_fieldsbookmark_border
തിമ്പു (ഭൂട്ടാൻ): എ.എഫ്.സി കപ്പ് പ്രാഥമിക റൗണ്ട് യോഗ്യത മത്സരത്തിൽ ഭൂട്ടാൻ ക്ലബ് ട്രാൻസ്പോർട്ട് യുനൈറ്റഡിനെ സമനിലയിൽ തളച്ച് ബംഗളൂരു എഫ്.സി. ആദ്യ പാദ എവേ പോരാട്ടത്തിനിറങ്ങിയ ബംഗളൂരു ടീം, ഗോൾരഹിത സമനിലയിൽ എതിരാളികളെ തളക്കുകയായിരുന്നു.
സുനിൽ ഛേത്രിയടക്കം പ്രമുഖ താരങ്ങളില്ലാതെ ഭൂട്ടാനിലെത്തിയ ബംഗളൂരു എതിരാളികൾക്കെതിരെ പൊരുതിക്കളിച്ചു. ഡാനിയൽ ലാൽഹിംപുനിയയായിരുന്നു മുന്നേറ്റത്തിൽ. രണ്ടാം പകുതിയിൽ അവസരങ്ങൾ നിരവധിയെത്തിയെങ്കിലും ഗോളാക്കാനായില്ല. അക്കാദമി ഡിവിഷൻ താരം പ്രശാന്ത് കലിംഗ അരങ്ങേറ്റം കുറിച്ചിരുന്നു.
ട്രാൻസ്പോർട്ട് യുനൈറ്റഡിനെതിരായ രണ്ടാം പാദ മത്സരം ബംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തിൽ 30ന് നടക്കും. ഫെഡറേഷൻ കപ്പ് ജേതാക്കളായാണ് ബംഗളൂരു എഫ്.സി എ.എഫ്.സി കപ്പ് യോഗ്യത റൗണ്ടിൽ ഇടംപടിച്ചത്. െഎ ലീഗ് ജേതാക്കളായ െഎസോൾ എഫ്.സി നേരിട്ട് ഗ്രൂപ് യോഗ്യത നേടിയിരുന്നു.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story