ബെൻഫികയുടെ വണ്ടർ കിഡ്
text_fieldsലിസ്ബൺ: ബെൻഫിക െഎൻട്രാഷ് ഫ്രാങ്ക്ഫർട്ടിനെ തകർത്ത യൂറോപ്പ ലീഗ് മത്സരം ശ്രദ്ധയാകർഷിച്ചത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നാട്ടിൽനിന്നും മറ്റൊരു താരത്തിെൻറ ഉദയത്തിെൻറ വിളംബരംകൊണ്ടാണ്. 19ാം വയസ്സിൽ ഹാട്രിക് നേടി യൂറോപ്പ ലീഗിൽ ഇൗ നേട്ടം സ്വന്തമാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ബെനഫികയുടെ ജൊ ഫെലിക്സ്.
21ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഗോൾവേട്ടക്ക് തുടക്കമിട്ട ഫെലിക്സ് 43, 54 മിനിറ്റുകളിലായി വലകുലുക്കി. ഹാട്രിക് തികക്കുേമ്പാൾ 19 വയസ്സും 152 ദിവസവുമാണ് ഫെലിക്സിെൻറ പ്രായം. 2014ൽ ക്രെയേഷ്യൻ താരമായ മാർകോ പാക്ക നേടിയ റെക്കോഡാണ് ഫെലിക്സ് തകർത്തത്.
ഡൈനാമോ സാഗ്രബിന് വേണ്ടി കെൽറ്റിക്കിനെതിരെയായിരുന്നു പാക്കയുടെ പ്രകടനം. ബെൻഫിക്കൻ യൂത്ത്അക്കാദമിയുടെ കണ്ടെത്തലായ ഫെലിക്സിനായി യൂറോപ്യൻ വമ്പൻമാരായ ബാഴ്സലോണയടക്കം വലവിരിച്ചതായാണ് റിപ്പോർട്ട്. ഇംഗ്ലീഷ് ക്ലബുകളായ മാഞ്ചസ്റ്റർ യുനൈറ്റഡിെൻറയും ആഴ്സനലിെൻറയും ആരാധകർ താരത്തെ സ്വന്തമാക്കാനായി പ്രചാരണവും ആരംഭിച്ചു.