പരാജിതരുടെ കലാശപ്പോരിൽ ഇന്ന് ബെൽജിയം x ഇംഗ്ലണ്ട്
text_fieldsസെൻറ് പീറ്റേഴ്സ്ബർഗ്: ലോകകപ്പിൽ ഒരു ടീമും കളിക്കാനിഷ്ടപ്പെടാത്ത മത്സരം ഏതെന്ന് ചോദിച്ചാൽ ഒരൊറ്റ ഉത്തരമേ ഉണ്ടാവൂ, ലൂസേഴ്സ് ഫൈനൽ. പേരിൽതന്നെ പരാജിതരുടെ പോരാട്ടമെന്ന വിശേഷണമുള്ള കളിയിൽ പന്തുതട്ടാൻ അവസരം ലഭിക്കരുതെന്നായിരിക്കും ഏത് ടീമിെൻറയും ആഗ്രഹം.
കലാശപ്പോരിൽ കളിക്കാൻ അർഹത ലഭിക്കുന്നതിൽ പരാജയപ്പെടുന്നവരിൽ മുമ്പന്മാർ ആര് എന്ന് നിശ്ചയിക്കാനുള്ള മത്സരംതന്നെ അപ്രസക്തമാണെന്ന അഭിപ്രായമുള്ളവരുമുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരെ നിശ്ചയിക്കാനുള്ള പോരാട്ടത്തിന് എപ്പോഴും അത്ര വീര്യം കുറവൊന്നുമുണ്ടാവാറില്ല.
അതിനാൽതന്നെ ഇന്ന് ബെൽജിയവും ഇംഗ്ലണ്ടും ലൂസേഴ്സ് ഫൈനലിൽ ഏറ്റുമുട്ടുേമ്പാൾ പോരാട്ടം തണുക്കില്ലെന്ന പ്രതീക്ഷയിലാണ് ആരാധകർ. സുവർണ തലമുറയുടെ ചിറകിലേറി സെമിയിലെത്തിയ ബെൽജിയവും യുവത്വത്തിെൻറ കരുത്തിൽ അവസാന നാലുവരെ കുതിച്ച ഇംഗ്ലണ്ടും വിജയത്തോടെ റഷ്യ വിടാനുള്ള മോഹത്തിലാവും പന്തു തട്ടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
