Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബെൽജിയം റഷ്യയിലേക്ക്​;...

ബെൽജിയം റഷ്യയിലേക്ക്​; ജർമനിക്കും ഇംഗ്ലണ്ടിനും പോർചുഗലിനും ജയം

text_fields
bookmark_border
ബെൽജിയം റഷ്യയിലേക്ക്​; ജർമനിക്കും ഇംഗ്ലണ്ടിനും പോർചുഗലിനും ജയം
cancel

പാരിസ്​: ലോകകപ്പിന്​ റഷ്യയിലേക്കുള്ള ടിക്കറ്റുറപ്പിക്കുന്ന ആദ്യ യൂറോപ്യൻ സംഘമായി ബെൽജിയം. ഗ്രൂപ്​ ‘എച്ച്​’ യോഗ്യത മത്സരത്തിൽ ഗ്രീസിനെ 2^1ന്​ തോൽപിച്ചാണ്​ ബെൽജിയം ഫുട്​ബാൾ മാമാങ്കത്തിന്​ നേരത്തേ ടിക്കറ്റുറപ്പിച്ചത്​. മറ്റു മത്സരങ്ങളിൽ വമ്പന്മാരായ ​ജർമനി, പോർചുഗൽ, ഇംഗ്ലണ്ട്,​ ഡെൻമാർക്​​, പോളണ്ട്​ എന്നിവർ വിജയക്കുതിപ്പ്​ തുടർന്നപ്പോൾ, ഫ്രാൻസിന്​ ​ഹോം മത്സരത്തിൽ ലക്​സംബർഗിനോട്​ ഗോൾരഹിത സമനില വഴങ്ങേണ്ടിവന്നു. 

​ഗ്രൂപ്​ ‘എച്ചി’ൽ ഗ്രീസിനെതിരെ കളത്തിലിറങ്ങു​േമ്പാൾ ബെൽജിയത്തിന്​ റഷ്യയിലേക്കുള്ള ദൂരം​ ഒരു ജയം മാത്രമകലെയായിരുന്നു. മാഞ്ചസ്​റ്റർ യുനൈറ്റഡ്​ സൂപ്പർ താരം റൊമേലോ ലുകാകുവി​​െൻറ ഗോളിലാണ്​ ബെൽജിയം ജയിക്കുന്നത്​. 70ാം മിനിറ്റിൽ ടോട്ടനം താരം യാൻ വെർ​േട്ടാഗൻ ഗോൾ നേടി മുന്നിലെത്തിച്ചെങ്കിലും തൊട്ടടുത്ത നിമിഷം ഗ്രീസ്​ തിരിച്ചടിച്ചു. എന്നാൽ, 74ാം മിനിറ്റിൽ ലുകാകു വിജയ ഗോൾ നേടിയതോടെ ബെൽജിയം റഷ്യൻ ടിക്ക​റ്റുറപ്പിച്ചു. 

ഗ്രൂപ്​ ‘സി’യിൽ ജർമനി കുതിപ്പു തുടരുന്നു. എട്ടാം മത്സരത്തിൽ നോർവേക്കെതിരെ 6-0ത്തിനായിരുന്നു ജയം. 24 പോയൻറുമായി ജർമനി യോഗ്യതക്കരികെയെത്തി. ടിമോ വെർണർ(21, 40 മിനിറ്റ്​), മെസ്യൂത്​ ഒാസിൽ (10), യുവാൻ ഡ്രാക്​സ്​ലർ (17), ലിയോൺ ഗോറട്​സ്​ക (50), മരിയോ ഗോമസ് ​(79) എന്നിവർ ഗോൾ നേടി. 


ഫ്രാൻസ്​ സ്വന്തം നാട്ടിൽ ലക്​സംബർഗിനെതിരെ ഗോൾരഹിത സമനില വഴങ്ങി. ഗ്രൂപ് ‘എ’യിൽ ഫ്രാൻസിന്​ 17ഉം സ്വീഡന്​ 16ഉം ​േപായൻറാണ്​​. ബൾഗേറിയയെ 3-1ന്​ തോൽപിച്ചതോടെ ​നെതർലൻഡ്​സ്​​ 13 പോയൻറുമായി ലോകകപ്പ്​ പ്രതീക്ഷ നിലനിർത്തി. മറ്റു മത്സരങ്ങളിൽ പോർചുഗൽ 1-0ത്തിന്​ ഹംഗറിയെയും ഇംഗ്ലണ്ട്​ 2-1ന്​ സ്​ലോവാക്യയെയും പോളണ്ട്​ 3-0ത്തിന്​ കസാഖ്​സ്​താനെയും തോൽപിച്ചു. പോർചുഗലിനായി ആ​ന്ദ്രെ സിൽവ ഗോൾ നേടിയപ്പോൾ ഇംഗ്ലണ്ടിനായി എറിക്​ ഡിയർ, മാർകോസ്​ റാഷ്​​േഫാഡ്​ എന്നിവരും സ്​കോർ ചെയ്​തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballfrancebelgiumgermenyworld cupmalayalam newssports news
News Summary - Belgium secure World Cup spot and shock draw for France-Sports news
Next Story