Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബെൽജിയം ഒരുങ്ങി

ബെൽജിയം ഒരുങ്ങി

text_fields
bookmark_border
belgium
cancel

ബ്ര​സ​ൽ​സ്​: താ​ര​നി​ര​ക​ളാ​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന ഗ്ലാ​മ​ർ ടീം ​ബെ​ൽ​ജി​യം ലോ​ക​ക​പ്പി​ന്​ ജ​യ​ത്തോ​െ​ട ഒ​രു​ങ്ങി. ആ​ഫ്രി​ക്ക​ക്കാ​രാ​യ ഇൗ​ജി​പ്​​തി​നെ മൂ​ന്ന്​ ഗോ​ളു​ക​ൾ​ക്ക്​ തോ​ൽ​പി​ച്ചാ​ണ്​ എ​ഡ​ൻ ഹ​സാ​ർ​ഡും സം​ഘ​വും ഒ​രു​ക്കം വ​ർ​ണാ​ഭ​മാ​ക്കി​യ​ത്. നേ​ര​ത്തെ, ആ​ദ്യ സ​ന്നാ​ഹ മ​ത്സ​ര​ത്തി​ൽ പോ​ർ​ചു​ഗ​ലി​നോ​ട്​ ബെ​ൽ​ജി​യം ഗോ​ൾ ര​ഹി​ത സ​മ​നി​ല​യി​ലാ​യി​രു​ന്നു. സൂ​പ്പ​ർ താ​ര​ങ്ങ​ളാ​യ എ​ഡ​ൻ ഹ​സാ​ർ​ഡ്, റൊ​മേ​ലു ലു​ക്കാ​ക്കു, മ​റൗ​ൻ ​െഫ​​ല്ലെ​യ്​​നി എ​ന്നി​വ​രാ​ണ്​ ഇൗ​ജി​പ്​​തി​നെ​തി​രെ ഗോ​ൾ നേ​ടി​യ​ത്. 

ലാ​റ്റി​ന​മേ​രി​ക്ക​ൻ വ​മ്പ​ന്മാ​രാ​യ കൊ​ളം​ബി​യ​യെ ഗോ​ൾ ര​ഹി​ത സ​മ​നി​ല​യി​ൽ ത​ള​ച്ച​തി​​െൻറ ആ​വേ​ശ​ത്തി​ലാ​യി​രു​ന്നു ഇൗ​ജി​പ്​​ത്​ ബെ​ൽ​ജി​യ​ത്തെ അ​വ​രു​ടെ നാ​ട്ടി​ൽ നേ​രി​ടാ​നെ​ത്തി​ത്. സൂ​പ്പ​ർ താ​രം മു​ഹ​മ്മ​ദ്​ സ​ലാ​ഹി​ല്ലാ​തെ ക​ള​ത്തി​ലി​റ​ങ്ങി​യ ഇൗ​ജി​പ്​​ത്​ ഗ്ലാ​മ​ർ താ​ര​ങ്ങ​ൾ​ക്കു​മു​ന്നി​ൽ ന​ന്നാ​യി വി​യ​ർ​ത്തു. മ​റു​വ​ശ​ത്ത്, ജ​യം അ​നി​വാ​ര്യ​മാ​യി​ട്ടാ​യി​രു​ന്നു ലോ​ക​ക​പ്പി​ലെ ക​റു​ത്ത കു​തി​ര​ക​ൾ ക​ള​ത്തി​ലി​റ​ങ്ങി​യ​ത്. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ക്രി​സ്​​റ്റ്യാ​നോ​യി​ല്ലാ​​ത്ത പോ​ർ​ചു​ഗ​ലി​നോ​ട് ഗോ​ള​ടി​ക്കാ​നാ​വാ​തെ മ​ട​ങ്ങി​യ​തി​ന്​ വി​മ​ർ​ശ​നം ഏ​റ്റു​വാ​ങ്ങി​യ കോ​ച്ച്​ റോ​ബ​ർ​േ​ട്ടാ മാ​ർ​ട്ടി​ന​സ്​ ​മു​ഴു​വ​ൻ താ​ര​ങ്ങ​ളെ​യും ക​ള​ത്തി​ലി​റ​ക്കി ക​ളി​പ്പി​ച്ചു. മ​ധ്യ​നി​ര ഗം​ഭീ​ര​മാ​ക്കി 3-4-3 ഫോ​ർ​മേ​ഷ​നി​ൽ താ​ര​ങ്ങ​ളെ വി​ന്യ​സി​ച്ച​തി​ന്​ ആ​ദ്യ പ​കു​തി​യി​ൽ ത​ന്നെ ടീ​മി​ന്​ ക​രു​ത്താ​യി. 

27ാം മി​നി​റ്റിൽ ലു​ക്കാ​ക്കുവാണ്​ ഇൗ​ജി​പ്​​തി​​െൻറ വ​ല​യി​ൽ ആ​ദ്യം പ​ന്തെ​ത്തി​ക്കു​ന്ന​ത്​ മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡ്​ താ​രം ​റൊ​മേ​ലു ലു​ക്കാ​ക്കു​വാ​ണെ​ങ്കി​ലും ​െക്ര​ഡി​റ്റ്​ എ​ഡ​ൻ ഹ​സാ​ർ​ഡി​നാ​ണ്. ഗോ​ള​വ​സ​ര​ങ്ങ​െ​ളാ​ന്നും വ​ല​യി​ൽ പ​തി​ക്കാ​തി​രു​ന്ന​പ്പോ​ൾ, ഞൊ​ടി​യി​ട​യി​ലു​ള്ള താ​ര​ത്തി​​െൻറ മു​ന്നേ​റ്റ​മാ​ണ്​ ഗോ​ളി​ന്​ അ​വ​സ​ര​മൊ​രു​ക്കു​ന്ന​ത്.  പിന്നീട്​എ​ഡ​ൻ ഹ​സാ​ർ​ഡ്​(38ാം മി​നി​റ്റ്​)ത​ന്നെ വ​ല​കു​ലു​ക്കി. അ​ത്​​ല​റ്റി​കോ മ​ഡ്രി​ഡി​​െൻറ യാ​നി​ക്​ കാ​രാ​സ്​​കോ ബോ​ക്​​സി​ൽ നി​ല​യു​റ​പ്പി​ച്ച ഹ​സാ​ർ​ഡി​ന്​ ല​ക്ഷ്യ​മാ​ക്കി ന​ൽ​കി​യ പ​ന്ത്​ സൂ​പ്പ​ർ താ​രം അ​തി​വേ​ഗം അ​ക​ത്താ​ക്കി. ഒടുവിൽ ഫെ​ല്ലെ​യ്​​നി (90) മൂന്നാം​ ഗോളും നേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:belgiummalayalam newssports newsrussia world cupWorld cup 2018
News Summary - Belgium in russiaa world cup-Sports news
Next Story