Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബെൽജിയം ടീമിൽ ഇടമില്ല;...

ബെൽജിയം ടീമിൽ ഇടമില്ല; എ.എസ്​ റോമ താരം റദ്​യ കളി മതിയാക്കി

text_fields
bookmark_border
ബെൽജിയം ടീമിൽ ഇടമില്ല; എ.എസ്​ റോമ താരം റദ്​യ കളി മതിയാക്കി
cancel

ആൻറ്​വെർപ്​: ബെൽജിയത്തി​​െൻറ 28 അംഗ സംഘത്തിൽനിന്ന്​ പുറത്തായ എ.എസ്​ റോമ താരം റദ്​യ നയ്​ൻഗൊലാൻ രാജ്യാന്തര ഫുട്​ബാളിൽനിന്ന്​ വിരമിച്ചു. തിങ്കളാഴ്​ച പ്രാഥമിക ടീം പ്രഖ്യാപനത്തിനു പിന്നാലെയാണ്​ റോമയുടെ മധ്യനിരക്കാരൻ വിരമിക്കൽ തീരുമാനമറിയിച്ചത്​.

ചാമ്പ്യൻസ്​ ലീഗിൽ റോമയെ സെമിവരെ എത്തിക്കുന്നതിൽ നയ്​ൻഗൊലാൻ നിർണായക പങ്കുവഹിച്ചെങ്കിലും ബെൽജിയം കോച്ച്​ റോബർ​േട്ടാ മാർടിനസി​​െൻറ ലോകകപ്പ്​ പടയിലേക്ക്​ പരിഗണിച്ചില്ല. ‘‘റദ്​യ മികച്ച താരമാണ്​. ക്ലബിൽ അദ്ദേഹത്തിന്​ നിർണായക റോളുണ്ട്​. പക്ഷേ, ദേശീയ ടീമിൽ ആ ഇടം നൽകാനാവില്ല’’ -കോച്ച്​ പറഞ്ഞു. 

റൊമേലു ലുകാകു, എഡൻ ഹസാഡ്​, വിൻസൻറ് ​കംപനി, കെവിൻ ഡിബ്രുയിൻ തുടങ്ങിയ സൂപ്പർതാരങ്ങൾ ഇടംനേടിയിട്ടുണ്ട്​. പരിക്കേറ്റ സ്​ട്രൈക്കർ ക്രിസ്​റ്റ്യൻ ബെൻടെകും പ്രാഥമിക സംഘത്തിലുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballbelgiummalayalam newssports newsNainggolan
News Summary - Belgium goes to World Cup without Nainggolan- Sports news
Next Story