Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലുക്കാകുവിന് ഇരട്ട ഗോൾ; കോസ്റ്ററിക്കയെ തകർത്ത് ബെൽജിയം

text_fields
bookmark_border
ലുക്കാകുവിന് ഇരട്ട ഗോൾ; കോസ്റ്ററിക്കയെ തകർത്ത് ബെൽജിയം
cancel

ബ്രസൽസ്: ലോകകപ്പ് സന്നാഹ മത്സരത്തിൽ കോസ്റ്ററിക്കക്കെതിരെ ബെൽജിയത്തിന് സൂപ്പർ ജയം. റൊമേലു ലുക്കാക്കുവിൻറെ ഇരട്ട ഗോൾ മികവിൽ 4-1നായിരുന്നു ബെൽജിയം വിജയിച്ചത്. 

പരിക്കേറ്റ പ്രതിരോധ താരം വിൻസൻറ് കൊംപാനിയില്ലാതെയാണ് ബെൽജിയം കളത്തിലിറങ്ങിയത്. മത്സരത്തിൻെറ 70ാം മിനിറ്റിൽ ഏഡൻ ഹസാർഡ് പരിക്കേറ്റ് പുറത്തായി. ഹസാർഡിൻെറ കാര്യത്തിൽ ആശങ്കപ്പെടാനില്ലെന്ന് കോച്ച് വ്യക്തമാക്കി. 

ഹസാർഡ് പരിക്കേറ്റ് പിന്മാറുന്നു
 


24ാം മിനിറ്റിൽ ബ്രയാൻ ലൂയിസിലൂടെ കോസ്റ്ററിക്കയാണ് ഗോളടിച്ച് തുടങ്ങിയത്. 31ാം മിനിറ്റിൽ മെർട്ടൻസ് ഗോൾ നില തുല്യമാക്കി. പിന്നീട് 42, 50 മിനുട്ടുകളിൽ ലുക്കാകു വീണ്ടും വല കുലുക്കി. 64ാം മിനിറ്റിൽ ബത്ശുവായി ബെൽജിയത്തിൻരെ നാലാം ഗോൾ നേടി.

ലോകകപ്പിൽ തിങ്കളാഴ്ച ബെൽജിയം പനാമയെ നേരിടും. ആദ്യ മത്സരത്തിൽ കോസ്റ്ററിക്കക്ക് സെർബിയയാണ് എതിരാളികൾ. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - belgium costa rica- Sports news
Next Story