ദിവസം 10 മി​നി​റ്റി​ൽ താ​ഴെ മാ​ത്രം ഉറക്കം; ദയാവധം വരിച്ച്​ ബെൽജിയൻ പാരാലിമ്പിക്​ ചാമ്പ്യൻ

23:10 PM
23/10/2019
ബ്ര​സ​ൽ​സ്​: രോ​ഗ​പീ​ഡ​ക​ളാ​ൽ ഇ​നി​യും ക​ഷ്​​ട​ത​യ​നു​ഭ​വി​ക്കാ​ൻ ത​യാ​റ​ല്ലാ​തി​രു​ന്ന ബെ​ൽ​ജി​യ​ൻ പാ​രാ​ലി​മ്പി​ക്​ ചാ​മ്പ്യ​ൻ മ​രീ​കെ വെ​ർ​വൂ​ട്ട്​ ദ​യാ​വ​ധം വ​രി​ച്ച്​ ജീ​വി​ത​ത്തി​​​െൻറ ട്രാ​ക്കി​ൽ​നി​ന്നു വി​ട​പ​റ​ഞ്ഞു. ​മ​ര​ണ​സ​മ​യ​ത്ത്​ 40 വ​യ​സ്സാ​യി​രു​ന്ന അ​വ​ർ 2012ലെ ​ല​ണ്ട​ൻ  (100 മീ. ​സ്വ​ർ​ണം, 200 മീ. ​വെ​ള്ളി)  2016 റി​യോ (400 മീ. ​വെ​ള്ളി, 100 മീ. ​വെ​ങ്ക​ലം) പാ​രാ​ലി​മ്പി​ക്​​സു​ക​ളി​ൽ വീ​ൽ​ചെ​യ​ർ റെ​യ്​​സി​ങ്ങി​ൽ മെ​ഡ​ലു​ക​ൾ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

സു​ഷു​മ്​​​ന നാ​ഡി​യെ ബാ​ധി​ച്ച​ രോ​ഗം ന​ൽ​കു​ന്ന വേ​ദ​ന​യെ​ക്കു​റി​ച്ച്​ റി​യോ​യി​ൽ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​നി​ടെ താ​രം വാ​ചാ​ല​യാ​യി​രു​ന്നു. ഭേ​ദ​മാ​കാ​ൻ സാ​ധ്യ​ത​യി​ല്ലാ​ത്ത രോ​ഗം സ​മ്മാ​നി​ക്കു​ന്ന ക​ടു​ത്ത വേ​ദ​ന ക​ടി​ച്ച​മ​ർ​ത്തി ചി​ല ദി​വ​സ​ങ്ങ​ളി​ൽ 10 മി​നി​റ്റി​ൽ താ​ഴെ മാ​ത്രം ഉ​റ​ങ്ങി​യി​രു​ന്ന അ​വ​രെ ജീ​വി​പ്പി​ച്ച​ത്​ ട്രാ​ക്കി​നോ​ടു​ള്ള അ​ട​ങ്ങാ​ത്ത അ​ഭി​നി​വേ​ശ​മാ​യി​രു​ന്നു. കാ​ഴ്​​ച​ശ​ക്തി കു​റ​ഞ്ഞ​തി​നാ​ൽ മ​ത്സ​ര​രം​ഗ​ത്തു​നി​ന്ന്​ വി​ട്ടു​നി​ൽ​ക്കേ​ണ്ടി​വ​ന്ന​ത്​ ത​ള​ർ​ത്തി.

ദയാ​വ​ധം അ​വ​കാ​ശ​മാ​ണെ​ന്ന അ​ഭി​​പ്രാ​യ​ക്കാ​രി​യാ​യ അ​വ​ർ ദ​യാ​വ​ധം അ​നു​വ​ദി​ച്ചി​ല്ലെ​ങ്കി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്യു​മെ​ന്ന്​ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. യൂ​റോ​പ്യ​ൻ രാ​ജ്യ​മാ​യ ബെ​ൽ​ജി​യ​ത്തി​ൽ ദ​യാ​വ​ധം നി​യ​മ​വി​ധേ​യ​മാ​ണ്. 
 
Loading...
COMMENTS