കോവിഡേ പോയി പണിനോക്ക്; ബെലറൂസിൽ എല്ലാം പതിവ് പോലെ
text_fieldsമിൻസ്ക്: കോവിഡ് ഭീതിയിൽ ലോകമാകെ ലോക്ഡൗണായി വീട്ടിലിരിക്കുേമ്പാഴും ബെലറൂസ് പതിവ്പോലെതന്നെ. നഗരങ്ങളിൽ തിരക്കിന് കുറവില്ല, റസ്റ്റാറൻറുകൾ തുറന്നിരിക്കുന്നു, ഫുട്ബാൾ മൈതാനങ്ങളും സജീവം. കോവിഡ് ഭീതിയിൽ അതിർത്തികൾ അടച്ച് ലോക്ഡൗൺ ആക്കിയ രാജ്യങ്ങളെ പരിഹസിച്ചും കൊറോണ വൈറസിെന മതിഭ്രമമെന്ന് വിശേഷിപ്പിച്ചും വാർത്തകളിൽ ഇടം പിടിച്ച പ്രസിഡൻറ് അലക്സാണ്ടർ ലുകാഷെൻകോ നൽകിയ ധൈര്യത്തിലാണ് ബെലറൂസ് ദേശീയ ഫുട്ബാൾ ലീഗിന് കിക്കോഫ് കുറിച്ചത്. വ്യാഴാഴ്ചയായിരുന്നു സീസണിന് തുടക്കം. ഇതര രാജ്യങ്ങളെപോലെ കോവിഡിനെ അനാവശ്യമായി ഭയക്കേണ്ടതില്ലെന്നാണ് പ്രസിഡൻറിെൻറ പക്ഷം. ഇത് കേട്ടതോടെ ഫുട്ബാൾ ഫെഡറേഷൻ ലീഗ് സീസണിന് തുടക്കം കുറിക്കുകയും ചെയ്തു.
അതേസമയം, ഇവിടെ 100ലേറെ പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പേടിക്കാതെ പുറത്തിറങ്ങി ജോലിചെയ്യാനും കളി കാണാനെത്താനുമെല്ലാം ആഹ്വാനം ചെയ്യുന്നത് രാജ്യത്തിെൻറ പ്രസിഡൻറ് തന്നെയാണ്. പറ്റുമെങ്കിൽ അൽപം മദ്യം കഴിക്കാനും അദ്ദേഹം നിർദേശിക്കുന്നു. എന്നാൽ, കളികാണാൻ കാണികൾ കുറവാണ്. സ്റ്റേഡിയത്തിൽ ഏറക്കുറെ ഇരിപ്പിടങ്ങൾ കാലി. വെള്ളിയാഴ് ച നാല് മത്സരങ്ങൾ നടന്നു. ശനിയാഴ്ചയും നാല് മത്സരങ്ങളുണ്ട്. ഒന്നര മീറ്റർ അകലത്തിൽ ഇരിക്കാനാണ് കാണികൾക്കുള്ള നിർദേശം. കഴിഞ്ഞ ദിവസത്തെ ഒരു മത്സരത്തിന് 6500 കാണികൾ എത്തിയതായാണ് റിപ്പോർട്ട്.
ലോകമെങ്ങും കളിമുടങ്ങിയതോടെ വീട്ടിലിരിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ലയണൽ മെസ്സിയെയും ബെലറൂസിലേക്ക് കളിക്കാൻ ക്ഷണിക്കുകയും ചെയ്യുകയാണ് ഇവർ. പ്രസിഡൻറും മറ്റും പേടിക്കേണ്ടെന്ന് പറയുേമ്പാഴും ജനങ്ങൾ കരുതലോടെ തന്നെയാണ്. തലസ്ഥാനമായ മിൻസ്കിൽ കഴിഞ്ഞ ദിവസങ്ങളിൽ പതിവിലേറെ ആളുകൾ കുറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.