Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമയോർകയെ വീഴ്​ത്തി;...

മയോർകയെ വീഴ്​ത്തി; റയൽ വീണ്ടും തലപ്പത്ത്

text_fields
bookmark_border
മയോർകയെ വീഴ്​ത്തി; റയൽ വീണ്ടും തലപ്പത്ത്
cancel

മ​ഡ്രി​ഡ്​: കി​രീ​ട​പോ​രാ​ട്ടം ക​ന​ത്ത ലാ ​ലി​ഗ​യി​ൽ മ​യോ​ർ​ക​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ട്​ ഗോ​ളു​ക​ൾ​ക്ക്​ വീ​ഴ്​​ത്തി റ​യ​ൽ മ​ഡ്രി​ഡ്​ വീ​ണ്ടും പോ​യ​ൻ​റ്​ പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​ത്. ബാ​ഴ്​​സ​ലോ​ണ​യു​മാ​യി തു​ല്യ പോ​യ​ൻ​റ്​ പ​ങ്കി​ടു​ന്ന റ​യ​ലി​ന്​ ഗോ​ൾ ശ​രാ​ശ​രി​യു​ടെ ആ​നു​കൂ​ല്യ​മാ​ണ്​ ലീ​ഡ്​ ന​ൽ​കു​ന്ന​ത്.

വി​നീ​ഷ്യ​സ്​ ജൂ​നി​യ​റും സെ​ർ​ജി​യോ റാ​മോ​സു​മാ​യി​രു​ന്നു റ​യ​ൽ നി​ര​യി​ലെ സ്​​കോ​റ​ർ​മാ​ർ. മ​യോ​ർ​ക​ക്കാ​യി അ​ര​ങ്ങേ​റി​യ 15കാ​ര​​ൻ ലൂ​ക റെ​ാ​മേ​രോ ലാ ​ലി​ഗ​യി​ൽ ബൂ​ട്ടു​കെ​ട്ടു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ താ​ര​മെ​ന്ന റെ​ക്കോ​ഡ്​ സ്വ​ന്തം പേ​രി​ലാ​ക്കി​യ മ​ത്സ​രം കൂ​ടി​യാ​യി ക​ഴി​ഞ്ഞ ദി​വ​സ​ത്തേ​ത്.

19ാം മി​നി​റ്റി​ലാ​യി​രു​ന്നു വി​നീ​ഷ്യ​സ്​ ജൂ​നി​യ​റു​ടെ മ​നോ​ഹ​ര ഗോ​ൾ. പ്ര​തി​രോ​ധ​ത്തി​െൻറ വ​ല​പൊ​ട്ടി​ച്ച്​ ഗോ​ളി​യു​ടെ ത​ല​ക്കു മു​ക​ളി​ലൂ​ടെ ചി​പ്​ ചെ​യ്​​ത പ​ന്ത്​ അ​നാ​യാ​സം വ​ല​ക്ക​ണ്ണി​ക​ൾ തൊ​ട്ട​പ്പോ​ൾ ര​ണ്ടാം പ​കു​തി​യി​ൽ ഫ്രീ​കി​ക്ക്​ ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച്​ ക്യാ​പ്​​റ്റ​ൻ സെ​ർ​ജി​യോ റാ​മോ​സ്​ പ​ട്ടി​ക തി​ക​ച്ചു.

മ​റ്റു മ​ത്സ​ര​ങ്ങ​ളി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന്​ ഒ​സാ​സു​ന അ​ലാ​വെ​സി​നെ​യും സെ​ൽ​റ്റ വി​ഗോ റ​യ​ൽ സോ​സി​ദാ​ദി​നെ​യും മ​റി​ക​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:laligafootball newsReal Madrid C.Fspanish footballserigio ramosvinicius junior
Next Story