Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബാൾക്കൻ ദേശീയ...

ബാൾക്കൻ ദേശീയ വാദികളുടെ പാട്ടുപാടി മാനുവൽ നോയർ വെട്ടിലായി

text_fields
bookmark_border
ബാൾക്കൻ ദേശീയ വാദികളുടെ പാട്ടുപാടി മാനുവൽ നോയർ വെട്ടിലായി
cancel

മ്യൂണിക്: ബാൾക്കൻ ദേശീയ വാദികളുടെ പാട്ടുപാടി വിവാദത്തിലായി ജർമൻ നായകൻ മാനുവൽ നോയർ. ക്രൊയേഷ്യയിൽ അവധിക്കാലം ചിലവഴിക്കാൻ പോയപ്പോൾ കടൽക്കരയിൽ സുഹൃത്തുക്കൾക്കൊപ്പമിരുന്ന് പാട്ടുപാടുന്ന വിഡിയോ പുറത്തു വന്നതോടെയാണ് താരം വിവാദത്തിലായത്.  ജർമൻ ബുണ്ടസ് ലിഗ സീസൺ അവസാനിച്ചതിനു പിന്നാലെയാണ് നോയർ ത​​െൻറ ഗോൾകീപ്പിങ് കോച്ച് ടോണി ടപലോവിച്ചിനൊപ്പം ക്രൊയേഷ്യയിലേക്ക് പറന്നത്.

വരികളുടെ അർഥമറിഞ്ഞാണോ നോയർ പാടിയതെന്ന ചർച്ചയിലാണ് വിമർശകർ. 1990കളിലെ ബാൾക്കൻ യുദ്ധ പശ്ചാത്തലത്തിലുള്ളതാണ് ഗാനം. ബോസ്നിയ-ഹെർസഗോവിന ഭൂപ്രദേശങ്ങളെല്ലാം ക്രോട്ട്സുകൾക്ക് അവകാശപ്പെട്ടതാണെന്ന്​ വരികളിൽ  പ്രഖ്യാപിക്കുന്നു. ക്രൊയേഷ്യൻ ദേശീയ വാദികളുടെ ഇഷ്ട ഗാനമായ ‘ലിയേപ ലി സി..’ പക്ഷേ, മറ്റു ബാൾക്കൻ രാജ്യങ്ങളിൽ വിലക്കിയതാണ്. 2016 യൂറോകപ്പിൽ ക്രൊയേഷ്യൻ കാണികൾ ഇൗ പാട്ടുംപാടിയാണ് ഗാലറികളിലെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:germanymanuel neuerfootball news
News Summary - Bayern's Manuel Neuer filmed singing Croatian nationalist song -sports news
Next Story