ബയേണിന് സ്വന്തം മൈതാനത്ത് വോൾസ്ബർഗിെൻറ പൂട്ട്
text_fieldsമ്യൂണിക്: ജർമൻ രാജാക്കന്മാരായ ബയേൺ മ്യൂണിക്കിന് സ്വന്തം മൈതാനത്ത് സമനിലപ്പൂട്ട്. വോൾസ്ബർഗാണ് അലിയൻസ് അറീനയിൽ ബയേണിനെ 2-2ന് സമനിലയിൽ തളച്ചത്. ഇതോടെ, പുതിയ സീസണിൽ ബയേണിന് മോശം തുടക്കമായി. നേരത്തേ, മൂന്നാം മത്സരത്തിൽ ഹോഫെൻഹൈമിനോട് ബയേൺ തോറ്റിരുന്നു. സമനിലയോടെ ആറു മത്സരങ്ങളിൽ ബയേണിന് 13 പോയൻറായി.
മുഴുവൻ പടയുമായി കളത്തിലിറങ്ങിയ ബയേണിനെതിരെ രണ്ടു േഗാളുകൾക്ക് പിന്നിട്ടുനിന്ന ശേഷമാണ് വോൾസ്ബർഗിെൻറ തിരിച്ചുവരവ്. 33ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി പോളണ്ട് താരം റോബർട്ട് ലെവൻഡോവ്സ്കി ഗംഭീര തുടക്കം നൽകിയിരുന്നു. പിന്നാലെ, റഫീന്യയുടെ പാസിൽനിന്ന് ആര്യൻ റോബനും ഗോൾ കണ്ടെത്തിയതോടെ ബയേൺ ജയം ഉറപ്പിച്ചു. ബയേൺ ജഴ്സിയിൽ റോബെൻറ 92ാം ഗോളാണിത്.
എന്നാൽ, രണ്ടാം പകുതിയിൽ വോൾസ്ബർഗിെൻറ വൻ തിരിച്ചുവരവാണ് കണ്ടത്. മാക്സിമിലിയാൻ അർനോൾഡ്(56), ഡാനിയൽ ഡിഡാവി (83) എന്നിവരുടെ സൂപ്പർ ഗോളിലാണ് വോൾസ്ബർഗ് തിരിച്ചെത്തിയത്.
