Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബ​യേ​ണി​ന്​ സ​മ​നി​ല;...

ബ​യേ​ണി​ന്​ സ​മ​നി​ല; ബുണ്ടസ്​ ലിഗ കി​രീ​ട​ത്തി​ന്​ കാ​ത്തി​രി​പ്പ്​

text_fields
bookmark_border
ബ​യേ​ണി​ന്​ സ​മ​നി​ല; ബുണ്ടസ്​ ലിഗ കി​രീ​ട​ത്തി​ന്​ കാ​ത്തി​രി​പ്പ്​
cancel
camera_alt??????? ???????? ???????? ?????????????? ?????? ???????????
മ്യൂ​ണി​ക്​: ജ​ർ​മ​ർ ലീ​ഗി​ൽ കി​രീ​ട ജേ​താ​ക്ക​ളെ അ​റി​യാ​ൻ അ​വ​സാ​ന ദി​നം വ​രെ കാ​ത്തി​രി​ക്ക​ണം. ജ​യി​ച്ചാ ​ൽ കി​രീ​ടം ചൂ​ടാ​മാ​യി​രു​ന്ന ബ​യേ​ൺ മ്യൂ​ണി​ക്​ ആ​ർ.​ബി ലീ​പ്​​സി​ഗി​നോ​ട്​ ഗോ​ൾ ര​ഹി​ത സ​മ​നി​ല​യി​ലാ ​വു​ക​യും ​തൊ​ട്ടു​പി​ന്നി​ലു​ള്ള ബൊ​റൂ​സി​യ ഡോ​ർ​ട്​​മു​ണ്ട്, ഫോ​ർ​ച്ചു​ണ ഡു​സെ​ൽ​ഡോ​ഫി​നെ​തി​െ​ര​ ജ​യി​ക്കു​ക​യും ചെ​യ്​​ത​തോ​ടെ​യാ​ണ്​ ബു​ണ്ട​സ്​ ലീ​ഗ​യി​ൽ വി​ധി​നി​ർ​ണ​യം അ​വ​സാ​നം വ​രെ നീ​ണ്ട​ത്.

ഇ​തോ​ടെ, ഒ​രു മ​ത്സ​രം ബാ​ക്കി​യി​രി​ക്കെ ബ​യേ​ൺ-​ഡോ​ർ​ട്​​മു​ണ്ട്​​ പോ​യ​ൻ​റ്​ വ്യ​ത്യാ​സം ര​ണ്ടാ​യി കു​റ​ഞ്ഞു. ​33 മ​ത്സ​ര​ത്തി​ൽ ബ​യേ​ണി​ന്​ 75 പോ​യ​ൻ​റും ഡോ​ർ​ട്​​മു​ണ്ടി​ന്​ 73 പോ​യ​ൻ​റു​മാ​ണ്. ലീ​പ്​​​സി​ഗി​നെ​തി​രെ മു​ൻ​നി​ര താ​ര​ങ്ങ​ളെ​ല്ലാം ബൂ​ട്ടു​കെ​ട്ടി​യി​ട്ടും ബ​യേ​ണി​ന്​ അ​ക്കൗ​ണ്ട്​ തു​റ​ക്കാ​നാ​യി​ല്ല. ര​ണ്ടാം പ​കു​തി മ​ധ്യ​നി​ര താ​രം ലി​യോ​ൺ ഗോ​റെ​റ്റെ​ക ലീ​പ്​​​സി​ഗി​​െൻറ വ​ല​യി​ൽ പ​ന്തെ​ത്തി​ച്ചി​രു​ന്നെ​ങ്കി​ലും ‘വാ​റി​ൽ’ റ​ഫ​റി ഗോ​ൾ അ​നു​വ​ദി​ച്ചി​ല്ല. 66 പോ​യ​ൻ​റു​മാ​യി മൂ​ന്നാം സ്​​ഥാ​ന​ത്താ​ണ്​ ആ​ർ.​ബി ലീ​പ്​​സി​ഗ്.

അ​തേ​സ​മ​യം, ഫോ​ർ​ചു​ണ ഡു​സെ​ൽ​ഡോ​ഫി​നെ​തി​രെ 3-2നാ​യി​രു​ന്നു ഡോ​ർ​ട്​​മു​ണ്ടി​​െൻറ ജ​യം. ക്രി​സ്​​റ്റ്യ​ൻ പു​ലി​സി​ച്ച് (41), തോ​മ​സ്​ ഡെ​ലാ​​നി (53), മാ​രി​യോ ഗോ​ട്​​സെ (93) എ​ന്നി​വ​രാ​ണ്​ ഡോ​ർ​ട്​​മു​ണ്ടി​നാ​യി ​േഗാ​ൾ നേ​ടി​യ​ത്. എ​തി​രാ​ളി​ക​ൾ​ക്കാ​യി ഒ​ലി​വ​ർ ഫി​ൻ​ങ്ക്​ (47), ഡേ​വി​ഡ്​ നോ​വ​ൻ​കി (95) എ​ന്നി​വ​ർ ഗോ​ൾ നേ​ടി. അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ബ​യേ​ണി​ന്​ ഫ്രാ​ങ്ക്​​ഫ​ർ​ട്ടും ബൊ​റൂ​സി​യ​ക്ക്​ മോ​ൻ​ഷെ​ൻ​ഗ്ലാ​ഡ്​​ബാ​കു​മാ​ണ്​ എ​തി​രാ​ളി. 18നാ​ണ്​ ബു​ണ്ട​സ്​ ലീ​ഗി​ലെ അ​വ​സാ​ന റൗ​ണ്ട്​ മ​ത്സ​രം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bayern munichfootballmalayalam newssports news
News Summary - bayern munich- Sports news,
Next Story