Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right...

ലെ​വ​ൻ​ഡോ​വ്​​സ്​​കി​ക്ക്​ ഹാ​ട്രി​ക്​; ബ​യേ​ണിന് ജ​ർ​മ​ൻ സൂ​പ്പ​ർ ക​പ്പ്​

text_fields
bookmark_border
ലെ​വ​ൻ​ഡോ​വ്​​സ്​​കി​ക്ക്​ ഹാ​ട്രി​ക്​; ബ​യേ​ണിന് ജ​ർ​മ​ൻ സൂ​പ്പ​ർ ക​പ്പ്​
cancel
camera_alt??????? ???????? ???????? ?????????????? ?????? ???????????

ഫ്രാ​ങ്ക്​​ഫു​ർ​ട്ട്​: പോ​ളി​ഷ്​ സ്​​ട്രൈ​ക്ക​ർ റോ​ബ​ർ​ട്ട്​ ലെ​വ​ൻ​ഡോ​സ്​​കി​യു​ടെ ഹാ​ട്രി​ക്​ മി​ക​വി​ൽ എ​യ​ൻ​ട്രാ​ഷ്​​ ഫ്രാ​ങ്ക്​​ഫു​ർ​ട്ടി​നെ എ​തി​രി​ല്ലാ​ത്ത അ​ഞ്ച്​ ഗോ​ളു​ക​ൾ​ക്ക്​ ത​ക​ർ​ത്ത്​ ബ​യേ​ൺ മ്യൂ​ണി​ക് തു​ട​ർ​ച്ച​യാ​യ മൂ​ന്നാം​ത​വ​ണ​യും ജ​ർ​മ​ൻ സൂ​പ്പ​ർ ക​പ്പി​ൽ മു​ത്ത​മി​ട്ടു.

ഇ​തോ​ടെ ജ​ർ​മ​ൻ ക​പ്പ്​ ഫൈ​ന​ലി​ൽ ഫ്രാ​ങ്ക്​​ഫു​ർ​ട്ടി​നോ​ടേ​റ്റ പ​രാ​ജ​യ​ത്തി​ന്​ മ​ധു​ര​പ്ര​തി​കാ​രം വീ​ട്ടാ​നും ബു​ണ്ട​സ്​​ലീ​ഗ ചാ​മ്പ്യ​ന്മാ​ർ​ക്കാ​യി. ഇൗ ​സീ​സ​ണി​ൽ ഫ്രാ​ങ്ക്​​ഫു​ർ​ട്ടി​ൽ​നി​ന്ന്​ ബ​യേ​ണി​ലേ​ക്ക്​ കൂ​ടു​മാ​റി​യെ​ത്തി​യ പ​രി​ശീ​ല​ക​ൻ നി​കോ കൊ​വാ​ച്ചി​ന്​ മു​ൻ ടീ​മി​നെ​തി​രാ​യ വി​ജ​യ​ത്തോ​ടെ സീ​സ​ണി​ൽ അ​ര​ങ്ങേ​റാ​നു​മാ​യി. 21, 26, 54 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു ലെ​വ​ൻ​ഡോ​സ്കി​യു​ടെ ഗോ​ളു​ക​ൾ. 

ബ​യേ​ൺ വി​ടു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക്​ അ​വ​സാ​നം​കു​റി​ച്ച ലെ​വ​ൻ​ഡോ​സ്കി ത​​െൻറ ആ​ദ്യ ര​ണ്ട്​ ഗോ​ളു​ക​ൾ ഹെ​ഡ​റി​ലൂ​ടെ​യാ​ണ്​ തി​ക​ച്ച​ത്. ആ​ദ്യ ഗോ​ളി​ന്​ ജോ​ഷ്വ കി​മ്മി​ച്ചും ര​ണ്ടാം ഗോ​ളി​ന്​ ആ​ര്യ​ൻ റോ​ബ​നു​മാ​ണ്​ വ​ഴി​യൊ​രു​ക്കി​യ​ത്. കി​ങ്​​സ്​​ലി കൊ​മാ​നും തി​യാ​ഗോ​യു​മാ​ണ് മ​റ്റു ര​ണ്ടു ഗോ​ളു​ക​ൾ നേ​ടി​യ​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bayern munichfootballmalayalam newssports news
News Summary - bayern munich- sports news
Next Story