Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമിറോസ്ലാവ്​ ക്ലോസെ...

മിറോസ്ലാവ്​ ക്ലോസെ ബയേൺ മ്യൂണിക്​ അസിസ്​റ്റൻറ്​ കോച്ച്​

text_fields
bookmark_border
മിറോസ്ലാവ്​ ക്ലോസെ ബയേൺ മ്യൂണിക്​ അസിസ്​റ്റൻറ്​ കോച്ച്​
cancel

മ്യൂണിക്​: ജർമനിയുടെ ലോകകപ്പ്​ ഹീറോ മിറോസ്ലാവ്​ ക്ലോസെയെ മാനേജർ ഹാൻസി ഫ്ലിക്കിൻെറ അസിസ്​റ്റൻറ്​ കോച്ചായി ബയേൺ മ്യൂണിക്​ നിയമിച്ചു. ജ​ർ​മ​ൻ ഒ​ന്നാം ഡി​വി​ഷ​ൻ ഫു​ട്​​ബാൾ ലീഗായ ബു​ണ്ട​സ്​​ലി​ഗ​യി​ൽ മേ​യ്​ 16ന്​ ​വീ​ണ്ടും പ​ന്തു​രു​ളാനിരിക്കേയാണ്​ മുൻ ക്ലബിലേക്കുള്ള ക്ലോസെയുടെ മടങ്ങിവരവ്​. 2021 ജൂൺ 30 വരെയാണ്​ നിയമനം. 

‘വളരെ സന്തോഷമുണ്ട്​. ജർമൻ ദേശീയ ടീമിൽ കളിക്കുന്ന കാലം തൊട്ട്​ ഹാൻസി ഫ്ലിക്കിനെ അറിയാം. വ്യക്​തിപരമായും ​അല്ലാതെയും ഞങ്ങൾ പരസ്​പര വിശ്വാസം കാത്തുസൂക്ഷിക്കുന്നുണ്ട്​. ഇത്​ എൻെറ കോച്ചിങ്​ കരിയറിലെ അടുത്ത കാൽവെപ്പാണ്​. എൻെറ അനുഭവസമ്പത്ത്​ വഴി ബയേണിൻെറ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ മികച്ച സംഭാവന നൽകാനാകുമെന്നാണ്​ പ്രതീക്ഷ’ പരിശീലകനായി നിയമിതനായ ശേഷം ക്ലോസെ പ്രതികരിച്ചു. 2014ൽ ​ക്ലോസെ ജർമനിക്ക്​ കളിക്കു​േമ്പാൾ അസിസ്​റ്റൻറ്​ കോച്ചായിരുന്ന ഫ്ലിക്ക്​.   

കഴിഞ്ഞ 15-20 വർഷത്തിനിടെ ജർമനി കണ്ട ഏറ്റവും മികച്ച സ്​ട്രൈക്കറാണ്​ മിറോയെന്നും ടീമിലെ മുന്നേറ്റനിരക്ക്​ അദ്ദേഹത്തിൻെറ സാന്നിധ്യം ഏറെ ഗുണം ചെയ്യുമെന്നും ബയേൺ സി.ഇ.ഒ കാൾ ഹെയ്​ൻസ്​ പറഞ്ഞു. കഴിഞ്ഞ രണ്ട്​ സീസണിലായി ബയേണിൻെറ അണ്ടർ 17 ടീമിനോടൊപ്പമാണ്​ മുൻതാരം. 

പുരുഷ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന റെക്കോഡിനുടമയാണ്​ 41കാരനായ ​ക്ലോസെ. നാലുലോകകപ്പുകളിലായി 16 ഗോൾ സ്​കോർ ചെയ്​ത ​ക്ലോസെ 2014ൽ ജർമനിക്കൊപ്പം ലോകകിരീടമുയർത്തി.  
ജർമനിക്കായി 137 അന്താരാഷ്​ട്ര മത്സരങ്ങൾ കളിച്ച ക്ലോസെ 71ഗോളുകൾ നേടി. ബയേൺ കുപ്പായത്തിൽ 150 മത്സരം കളിച്ച താരം 53 തവണ ലക്ഷ്യം കണ്ടു. 2011ൽ ലാസിയോയിലേക്ക്​ കൂടുമാറി അഞ്ചുവർഷത്തിന്​ ശേഷം ബുട്ടഴിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bayern munichBundesligaMiroslav KloseMalayalam Sports Newsfootball newsassistant coachGerman football
News Summary - Bayern Munich appoint Miroslav Klose as assistant coach- sports
Next Story