Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജർമൻ കപ്പിൽ ബയേണിനെ തോൽപിച്ച്​ ബൊറൂസിയ ഫൈനലിൽ

text_fields
bookmark_border
ജർമൻ കപ്പിൽ ബയേണിനെ തോൽപിച്ച്​ ബൊറൂസിയ ഫൈനലിൽ
cancel

മ്യൂണിക്: ജർമൻ കപ്പിൽ ആഞ്ചലോട്ടിയുടെ ബയേൺ മ്യൂണിക്കിനെ 2^3ന് തോൽപിച്ച് ബൊറൂസിയ ഡോർട്മുണ്ട് ഫൈനലിൽ പ്രവേശിച്ചു. അടിയും തിരിച്ചടിയും നിറഞ്ഞുനിന്ന മത്സരത്തിൽ ഫ്രഞ്ച് മിഡ്ഫീൽഡർ ഒസ്മാൻ ഡെംബലെയാണ് ബൊറൂസിയയുടെ വിജയഗോൾ നേടുന്നത്. മാർകോറൂസിലൂടെ (19ാം മിനിറ്റ്) ഡോർട്മുണ്ടാണ് ആദ്യ ഗോൾ നേടുന്നത്. എന്നാൽ, യാവി മാർട്ടിനസ് (28), മാറ്റ് ഹമ്മൽസ് (41) എന്നിവരുടെ ഗോളിൽ ബയേൺ മുന്നിലെത്തി. രണ്ടാം പകുതിയിൽ ബൊറൂസിയ വൻ തിരിച്ചുവരവ് നടത്തുകയായിരുന്നു. 69ാം മിനിറ്റിൽ സൂപ്പർ താരം എംറിക് ഒാബാമെയെങ്ങ് ഗോൾ നേടി സമനിലപിടിച്ചു. 74ാം മിനിറ്റിൽ ഒസ്മാൻ ഡെംബലെ വിജയ ഗോൾ നേടിയതോടെ ബയേൺ പ്രതിരോധത്തിലാവുകയായിരുന്നു. തിരിച്ചടിക്കാൻ കഴിയാതായതോടെ അലിയൻസ് അരീനയിൽ ബുണ്ടസ് ലിഗ ചാമ്പ്യന്മാർ ഫൈനൽ കാണാതെ പുറത്തായി. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bayern Munich 2-3 Borussia Dortmund
Next Story