​ഷ്വ​യ്​​ൻ​സ്​​റ്റീ​ഗ​ർ ബൂ​ട്ട​ഴി​ച്ചു

  • ര​ണ്ടു​ പ​തി​റ്റാ​ണ്ട്​ നീ​ണ്ട ക​രി​യ​റി​ന്​ ഷി​കാ​ഗോ ഫ​യ​റി​ലൂ​ടെ വി​ട

00:11 AM
09/10/2019

മ്യൂ​ണി​ക്​: വി​ങ്ങു​ക​ളെ ച​ടു​ല​മാ​ക്കി​യും മ​നോ​ഹ​ര ഗോ​ളു​ക​ൾ​കൊ​ണ്ട്​ വി​സ്​​മ​യി​പ്പി​ച്ചും ​ക​ളി​മൈ​താ​നം നി​റ​ഞ്ഞു​നി​ന്ന ആ​രാ​ധ​ക​രു​ടെ ‘ഷ്വ​യ്​​നി’ ബൂ​ട്ട​ഴി​ച്ചു. ജ​ർ​മ​നി​യു​ടെ ലോ​ക ചാ​മ്പ്യ​ൻ ടീ​മം​ഗ​വും ബ​യേ​ൺ മ്യൂ​ണി​ക്, മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡ്​ ക്ല​ബു​ക​ളു​ടെ താ​ര​വു​മാ​യി​രു​ന്ന ബാ​സ്​​റ്റ്യ​ൻ ഷ്വ​യ്​​ൻ​സ്​​റ്റീ​ഗ​ർ 35ാം വ​യ​സ്സി​ൽ ക​ളി​യോ​ട്​ വി​ട​പ​റ​ഞ്ഞു.

ഫു​ട്​​ബാ​ള​ർ എ​ന്ന നി​ല​യി​ൽ ക്ല​ബി​നും രാ​ജ്യ​ത്തി​നു​മാ​യി എ​ല്ലാം സ്വ​ന്ത​മാ​ക്കി​യാ​ണ്​ ജ​ർ​മ​ൻ മ​ധ്യ​നി​ര താ​ര​ത്തി​​െൻറ വി​ര​മി​ക്ക​ൽ. 2004 മു​ത​ൽ 2016 വ​രെ ജ​ർ​മ​ൻ ദേ​ശീ​യ ടീ​മി​െ​ല നി​ർ​ണാ​യ​ക സാ​ന്നി​ധ്യ​മാ​യി​രു​ന്ന ഷ്വ​യ്​​നി ഒ​ന്ന​ര​പ​തി​റ്റാ​ണ്ട്​ കാ​ലം ബ​യേ​ൺ മ്യൂ​ണി​കി​​െൻറ മ​ധ്യ​നി​ര​യി​ലെ നെ​ടും​തൂ​ണാ​യി​രു​ന്നു. 2015ൽ ​മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡി​ലെ​ത്തി ര​ണ്ട​ു സീ​സ​ണി​ൽ അ​വി​ടെ ക​ളി​ച്ചു. പ​രി​ക്ക്​ വി​ല്ല​നാ​യ കാ​ല​ത്ത്​ കൂ​ടു​ത​ൽ മ​ത്സ​ര​ങ്ങ​ളി​ൽ ചെ​ങ്കു​പ്പാ​യ​ക്കാ​ർ​ക്കൊ​പ്പം പ​ന്തു​ത​ട്ടാ​നാ​യി​ല്ല. 

2017ൽ ​അ​മേ​രി​ക്ക​യി​ലെ ഷി​കാ​ഗോ ഫ​യ​റി​ലെ​ത്തി​യ താ​രം ര​ണ്ടു സീ​സ​ണി​നൊ​ടു​വി​ലാ​ണ്​ ക​ളി​മൈ​താ​ന​ത്തോ​ട്​ വി​ട​പ​റ​യു​ന്ന​ത്. ട്വി​റ്റ​റി​ൽ പ​ങ്കു​വെ​ച്ച കു​റി​പ്പി​ൽ ക​ളി​ച്ച ക്ല​ബു​ക​ൾ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും ആ​രാ​ധ​ക​ർ​ക്കും ന​ന്ദി​യ​ർ​പ്പി​ച്ചാ​ണ്​ വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച​ത്. മു​ൻ ടെ​ന്നി​സ്​ ഗ്രാ​ൻ​ഡ്​​സ്ലാം ജേ​താ​വ്​ അ​ന ഇ​വാ​നോ​വി​ച്ചാ​ണ്​ ഭാ​ര്യ. 

ബ​യേ​ണി​നൊ​പ്പം എ​ട്ട്​ ബു​ണ്ട​സ്​ ലി​ഗ​യും ഏ​ഴ്​ ജ​ർ​മ​ൻ ക​പ്പും ഒ​രു ചാ​മ്പ്യ​ൻ​സ്​ ലീ​ഗും നേ​ടി. ജ​ർ​മ​ൻ കു​പ്പാ​യ​ത്തി​ൽ 2014 ലോ​ക​ക​പ്പ് കി​രീ​ട​വും ര​ണ്ടു ത​വ​ണ മൂ​ന്നാം സ്​​ഥാ​ന​ക്കാ​രു​മാ​യി. 

Loading...
COMMENTS