ബാഴ്സക്ക് നാലാം ജയം
text_fieldsബാഴ്സലോണ: നിറംമാറിയാലും ബാഴ്സയുടെ കളി മാറില്ല. ലാ ലിഗ സീസണിൽ വിജയം ശീലമാക്കിയ കറ്റാലന്മാർ നാലാം ജയവുമായി ഹൈസ്പീഡിൽ. ഗെറ്റാഫെയുടെ ഗ്രൗണ്ടിലെ മത്സരത്തിൽ ആദ്യ പകുതിയിൽ എതിരാളിയുടെ ഗോളിൽ അമ്പരന്നെങ്കിലും രണ്ടാം പകുതിയിൽ രണ്ടു ഗോളടിച്ച് നാലാം ജയം ഉറപ്പിച്ചു. കളിയുടെ 62ാം മിനിറ്റിൽ ഡെനിസ് സുവാരസും 84ാം മിനിറ്റിൽ ബ്രസീൽതാരം പൗളീന്യോയുമാണ് മുൻ ചാമ്പ്യന്മാരുടെ ഗോളുകൾ കുറിച്ചത്.
കളിയുടെ 39ാം മിനിറ്റിൽ സ്വന്തം പ്രതിരോധക്കാരുടെ മണ്ടത്തം ഗെറ്റാഫെ അർഹിച്ച ഗോളായി മാറി. ഇതിനിടെ ലാ ലിഗ അരങ്ങേറ്റംകുറിച്ച ഒസ്മാനെ ഡെംബലെ 29ാം മിനിറ്റിൽ പരിക്കേറ്റു മടങ്ങിയത് ബാഴ്സക്ക് തിരിച്ചടിയായി. രണ്ടാം പകുതിയിൽ ഇനിയേസ്റ്റക്ക് പകരമെത്തിയാണ് ഡെനിസ് സുവാരസ് ഫ്രീകിക്കിലൂടെ എത്തിയ പന്ത് ഗോളിലേക്ക് തിരിച്ചുവിട്ടത്. സമനില ഉറപ്പിച്ചപ്പോഴാണ് മെസ്സിയുടെ ക്രോസിലൂടെയെത്തിയ പന്ത് പൗളീന്യോ ഗോളാക്കിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
