Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമൂ​ന്നു ക​ളി​യി​ൽ...

മൂ​ന്നു ക​ളി​യി​ൽ വി​ല​ക്ക്​; എ​ൽ​ക്ലാ​സി​േ​കാ​യി​ലും നെ​യ്​​മ​റി​ല്ല

text_fields
bookmark_border
മൂ​ന്നു ക​ളി​യി​ൽ വി​ല​ക്ക്​; എ​ൽ​ക്ലാ​സി​േ​കാ​യി​ലും നെ​യ്​​മ​റി​ല്ല
cancel
മഡ്രിഡ്: എൽക്ലാസികോ വിജയത്തിലൂടെ ലാലിഗാ ചാമ്പ്യൻ പോരാട്ടത്തിലേക്കുള്ള തിരിച്ചുവരവ് സ്വപ്നം കാണുന്ന ബാഴ്സലോണക്ക് തിരിച്ചടി. മലാഗക്കെതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയ നെയ്മർക്ക് എൽക്ലാസികോയുൾപെടെ മൂന്ന് മത്സരങ്ങളിൽ വിലക്കേർപ്പെടുത്തിയതാണ് കറ്റാലൻ സംഘത്തിന് തിരിച്ചടിയാവുന്നത്. മത്സരത്തിനിടെ ചുവപ്പുകാർഡ് ലഭിച്ച ബ്രസീലിയൻ താരം, റഫറിയെ പരിഹസിക്കുന്ന രൂപത്തിൽ പ്രതികരിച്ചതാണ് ഒരു മത്സരത്തിലുള്ള സ്വാഭാവിക വിലക്ക് മൂന്നാക്കി സ്പാനിഷ് ഫുട്ബാൾ അസോസിയേഷൻ ഉയർത്തിയത്. ഇതോടെ ഏപ്രിൽ 24ന് നടക്കുന്ന റയൽ മഡ്രിഡിനെതിരായ പോരാട്ടത്തിൽ ബാഴ്സലോണക്കൊപ്പം നെയ്മറുണ്ടാകില്ലെന്നുറപ്പായി. വിജയവഴിയിലേക്ക് തിരിച്ചെത്താൻ തയാറെടുക്കുന്ന കറ്റാലൻമാർക്ക് നെയ്മറിെൻറ അഭാവം വൻ തിരിച്ചടിയാകും.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:el clasiconeymar
News Summary - Barcelona's Neymar banned for El Clasico against Real Madrid
Next Story