Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമെ​സ്സി​ക്ക്​...

മെ​സ്സി​ക്ക്​ ഗോ​ൾ​ഡ​ൻ ഷൂ; ​ക്രി​സ്​​റ്റ്യാ​നോ​യു​ടെ റെ​ക്കോ​ഡി​നൊ​പ്പം

text_fields
bookmark_border
മ​​ഡ്രി​ഡ്​: സീ​സ​ണി​ൽ ബാ​ഴ്​​സ​ലോ​ണ കു​പ്പാ​യ​ത്തി​ൽ 37 ​േഗാ​ളു​ക​ളു​മാ​യി നി​റ​ഞ്ഞു​നി​ന്ന ല​യ​ണ​ൽ മെ​സ്സി​ക്ക്​ യൂ​റോ​പ്യ​ൻ ഗോ​ൾ​ഡ​ൻ ഷൂ. ​ഇ​തു നാ​ലാം ത​വ​ണ​യാ​ണ്​ യൂ​റോ​പ്യ​ൻ ഗോ​ൾ​ഡ​ൻ ഷൂ ​പു​ര​സ്​​കാ​രം ല​യ​ണ​ൽ മെ​സ്സി സ്വ​ന്ത​മാ​ക്കു​ന്ന​ത്. ഇ​തോ​ടെ നാ​ലു​ത​വ​ണ ഇൗ ​പു​ര​സ്​​കാ​രം നേ​ടി​യ റ​യ​ൽ മ​ഡ്രി​ഡ്​ സൂ​പ്പ​ർ താ​രം ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ റെ​ക്കോ​ഡി​നൊ​പ്പം മെ​സ്സി​യു​മെ​ത്തി. യൂ​റോ​പ്പി​ലെ ലീ​ഗ്​ മ​ത്സ​ര​ങ്ങ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ൾ നേ​ടു​ന്ന താ​ര​ത്തി​നാ​ണ്​ യൂ​റോ​പ്യ​ൻ ഗോ​ൾ​ഡ​ൻ ഷൂ ​പു​ര​സ്​​കാ​രം ന​ൽ​കു​ന്ന​ത്. സ്​​േ​പാ​ർ​ട്ടി​ങ്​ ലി​സ്​​ബ​ൻ താ​രം ബാ​സ്​ ദോ​സ്​​റ്റി​നെ ആ​റു പോ​യ​ൻ​റി​ന്​ പി​ന്ത​ള്ളി​യാ​ണ്​ മെ​സ്സി ഇൗ ​അ​വാ​ർ​ഡ്​ നേ​ടി​യ​ത്. മെ​സ്സി​ക്ക്​ 74 ​േപാ​യ​ൻ​റും ബാ​സ്​ ദോ​സ്​​റ്റി​ന് (34 ഗോ​ൾ)​ 68 പോ​യ​ൻ​റു​മാ​ണ്. സീ​സ​ണി​ൽ ഗോ​ളു​ക​ളും അ​സി​സ്​​റ്റു​ക​ളും കു​റ​വു​ള്ള ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ പ​ട്ടി​ക​യി​ൽ 13ാം സ്​​ഥാ​ന​ത്താ​ണ്.

കി​ങ്​​സ്​ ക​പ്പി​ൽ ബാ​ഴ്​​സ കി​രീ​ടം ചൂ​ടു​ന്ന​തി​ൽ ​െമ​സ്സി നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചി​രു​ന്നു. മ​ത്സ​ര​ത്തി​ൽ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക്​ വ​ഴി​യൊ​രു​ക്കി​യ മെ​സ്സി ഒ​രു ഗോ​ൾ നേ​ടു​ക​യും ചെ​യ്​​തി​രു​ന്നു. നേ​ര​േ​ത്ത ലാ ​ലി​ഗ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ​െഎ​ബ​റി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ളും അ​ർ​ജ​ൻ​റീ​ന​ൻ താ​രം നേ​ടി​യി​രു​ന്നു. അ​ഞ്ചു വീ​തം ബാ​ല​ൺ ഡി​ഒാ​റും ലാ ​ലി​ഗ ബെ​സ്​​റ്റ്​ ​െപ്ല​യ​ർ അ​വാ​ർ​ഡും നേ​ര​േ​ത്ത നേ​ടി​യി​രു​ന്ന ​െമ​സ്സി ഇ​തോ​ടെ നാ​ലു യൂ​റോ​പ്യ​ൻ ഗോ​ൾ​ഡ​ൻ ബൂ​ട്ടും സ്വ​ന്തം പേ​രി​ലാ​ക്കി. 

ഗോ​ൾ​ഡ​ൻ ഷൂ 
 1. ​ല​യ​ണ​ൽ മെ​സ്സി-74 പോ​യ​ൻ​റ്​ (ബാ​ഴ്​​സ​ലോ​ണ) 2. ബാ​സ്​ ദോ​സ്​​റ്റ്​-68 (സ്​​േ​പാ​ർ​ട്ടി​ങ്​ ലി​സ്​​ബ​ൻ) 3. എം​റി​ക്​ ഒ​ബു​െ​മ​യാ​ങ്​-62 (ബൊ​റൂ​സി​യ ​േഡാ​ർ​ട്മു​ണ്ട്) 4. റോ​ബ​ർ​ട്ട്​ ലെ​വ​ൻ​ഡോ​വ്​​സ്​​കി-60 (ബ​യേ​ൺ മ്യൂ​ണി​ക്) 5. ഹാ​രി കെ​യ്​​ൻ-58 (ടോ​ട്ട​ൻ​ഹാം) 6. എ​ഡി​ൻ സീ​കോ-58 (എ.​എ​സ്. റോ​മ) 7. ലൂ​യി​ സു​വാ​റ​സ്​-58 (ബാ​ഴ്​​സ​ലോ​ണ) 8. ഡ്രീ​സ്​ മെ​ർ​ട്ട​ൻ​സ്​-56 (നാ​പോ​ളി), 9. എ​ഡി​സ​ൻ ക​വാ​നി-52 (പി.​എ​സ്.​ജി) 10. ആ​െ​​ന്ദ്ര ബെ​േ​ലാ​ട്ടി-52 (ടെ​റി​നോ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lionel MessiGolden ShoeFC Barcelona
News Summary - Barcelona's Lionel Messi wins Golden Shoe
Next Story