ബാഴ്​സക്ക് ജയം;​ മെസ്സിക്ക്​ വീണ്ടും പരിക്ക്

23:43 PM
25/09/2019
messi-051909.jpg

മ​ഡ്രി​ഡ്​: ഫി​ഫ ദ ​ബെ​സ്​​റ്റ്​ പു​ര​സ്​​കാ​ര​നി​റ​വി​ൽ പ​രി​ക്ക്​ ഭേ​ദ​മാ​യി ലാ ​ലി​ഗ​യി​ൽ ബൂ​ട്ടു​കെ​ട്ടി​യി​റ​ങ്ങി​യ ല​യ​ണ​ൽ മെ​സ്സി​ക്ക്​ വീ​ണ്ടും പ​രി​ക്ക്. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ ഗ്രാ​ന​ഡ​യോ​ട്​ തോ​റ്റ ബാ​ഴ്​​സ​ക്കും കോ​ച്ച്​ ഏ​ണ​സ്​​റ്റോ വാ​ൽ​വ​ർ​ഡേ​ക്കും വി​യ്യാ റ​യ​ലി​നെ​തി​രാ​യ ജ​യം ആ​ശ്വാ​സ​മാ​യെ​ങ്കി​ലും മെ​സ്സി​യു​ടെ പ​രി​ക്ക്​ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു​ണ്ട്. 

നൂ​കാം​പി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളി​നാ​യി​രു​ന്നു ബാ​ഴ്​​സ​യു​ടെ ജ​യം. അ​േ​ൻ​റാ​യി​ൻ ഗ്രീ​സ്​​മാ​നും (6) ആ​ർ​ത​റു​മാ​ണ്​ (15) സ്​​കോ​റ​ർ​മാ​ർ. മെ​സ്സി​യു​ടെ അ​സി​സ്​​റ്റി​ൽ​നി​ന്നാ​യി​രു​ന്നു ഗ്രീ​സ്​​മാ​​െൻറ ഗോ​ൾ. 44ാം മി​നി​റ്റി​ൽ സാ​ൻ​റി ക​സോ​ർ​ള വി​യ്യാ റ​യ​ലി​​െൻറ ആ​ശ്വാ​സ​ഗോ​ൾ നേ​ടി. ആ​ദ്യ​പ​കു​തി​യു​ടെ അ​വ​സാ​ന​ത്തി​ൽ തു​ട​യെ​ല്ലി​നു പ​രി​ക്കേ​റ്റ മെ​സ്സി​ക്കു​ പ​ക​രം ഒ​സ്​​മാ​നെ ഡെം​ബ​ലെ ക​ള​ത്തി​ലി​റ​ങ്ങി. ആ​റു മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന്​ 10 പോ​യ​ൻ​റു​മാ​യി ബാ​ഴ്​​സ പോ​യ​ൻ​റ്​ പ​ട്ടി​ക​യി​ൽ നാ​ലാം സ്​​ഥാ​ന​ത്തേ​ക്കു​ ക​യ​റി.

Loading...
COMMENTS