ബാഴ്സലോണ-പി.എസ്.ജി മത്സരം: റഫറിക്കെതിരെ നടപടി
text_fieldsബാഴ്സലോണ: ചാമ്പ്യൻസ് ലീഗിലെ ബാഴ്സലോണ-പി.എസ്.ജി രണ്ടാം പാദ പ്രീക്വാർട്ടർ മത്സരം നിയന്ത്രിച്ച ജർമൻ റഫറി ഡെനിസ് എയ്റ്റകിനെതിരെ യുവേഫ നടപടിക്ക് സാധ്യത. മത്സരം നിയന്ത്രിക്കുന്നതിൽ പിഴവുകൾ വരുത്തിയതായി ആേരാപണമുയർന്നതോടെ റഫറിയെ ചാമ്പ്യൻസ് ലീഗ് ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കിയതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പി.എസ്.ജിക്കെതിരെ ആദ്യ പാദത്തിൽ 4-0ത്തിന് തോറ്റശേഷം 6-1െൻറ തിരിച്ചുവരവ് നടത്തിയ ബാഴ്സലോണക്ക് മത്സരത്തിൽ നിർണായകമായ രണ്ടു പെനാൽറ്റി നൽകിയതടക്കം റഫറിയുടെ പല തീരുമാനത്തിലും വിമർശനമുയർന്നിരുന്നു