Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസ്​പാനിഷ്​ ലീഗ്​:...

സ്​പാനിഷ്​ ലീഗ്​: മെസിയും സുവാരസും ഇരട്ടഗോളടിച്ചു, ബാഴ്​സക്ക്​ വമ്പൻജയം

text_fields
bookmark_border
Barcelona vs Huesca
cancel

ലയണൽ മെസിയും ലൂയി സുവാരസും ഇരട്ടഗോളുമായി കളം നിറഞ്ഞതോടെ സ്പാനിഷ് ലീഗില്‍ ബാഴ്സലോണക്ക് തകര്‍പ്പന്‍ ജയം. രണ്ടിനെതിരെ എട്ട് ഗോളുകൾക്ക്​ ഹ്യൂസ്ക എഫ്​.സിയെയാണ്​ ബാഴ്സ പരാജയപ്പെടുത്തിയത്. തുടക്കത്തിൽ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം വമ്പൻ തിരിച്ചുവരവ്​ നടത്തിയ ബാഴ്​സ നിരന്തരം എതിർഗോൾ മുഖത്ത്​ പ്രഹരിക്കുന്ന കാഴ്​ചയായിരുന്നു കണ്ടത്​.

ഗോള്‍ വേട്ടക്ക് തുടക്കമിട്ടത് ലയണല്‍ മെസിയായിരുന്നു. 16ാം മിനിറ്റിലാണ് മെസ്സിയുടെ തകർപ്പൻ ഗോൾ. കൂനിൽ മേൽകുരുപോലെ ഹ്യൂസ്ക താരത്തി​​െൻറ വക ബാഴ്​സക്കൊരു സെല്‍ഫ് ഗോൾ കൂടി ലഭിച്ചു. ശേഷം ലൂയിസ് സുവാരസും ലക്ഷ്യം കണ്ടതോടെ ആദ്യ പകുതിയിൽ ബാഴ്​സക്ക്​ മൂന്ന്​ ഗോളുകൾ. എന്നാൽ 42ാം മിനിറ്റിൽ ഹ്യൂസ്​കക്ക്​ പ്രതീക്ഷയേകിക്കൊണ്ട്​ അലെജാൻന്ത്രോ ഗല്ലാർ ഫൽഗ്വേര ഗോളടിച്ചു. ആദ്യ പകുതി 3-2.

ആദ്യ പകുതിയിലെ ഒരു ഗോൾ ലീഡ്​ ആറ്​ ഗോൾ ലീഡാക്കി മാറ്റുന്ന കാഴ്​ചയായിരുന്നു രണ്ടാം പകുതിയിൽ. ഒസ്മാന്‍ ഡെംബലെ, ഇവാന്‍ റാക്കിട്ടിച് ,ജോര്‍ഡി ആല്‍ബ എന്നിവര്‍ ബാഴ്​സക്ക്​ വേണ്ടി വലകുലുക്കി. ഒപ്പം മെസിയും സുവാരസും ഓരോ ഗോള്‍ വീതവും നേടി. ലീഗില്‍ മൂന്ന് ജയങ്ങളുമായി ബാഴ്സ ഒന്നാമതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:spanish leaguesports newsHuescaFC Barcelona
News Summary - Barcelona vs Huesca-sports news
Next Story