Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമെസ്സിയുടെ വണ്ടർഗോൾ;...

മെസ്സിയുടെ വണ്ടർഗോൾ; അത്​ലറ്റികോ മഡ്രിഡിനെ കീഴടക്കി ബാഴ്​സ

text_fields
bookmark_border
messi-21219.jpg
cancel

മഡ്രിഡ്​: വാണ്ട മെട്രോപൊളിറ്റാനയിൽ ലയണൽ മെസ്സിയുടെ വണ്ടർഗോൾ തുണക്കെത്തിയപ്പോൾ അത്​ലറ്റികോ മഡ്രിഡിനെ കീഴടക്കി ബാഴ്​സലോണ സ്​പാനിഷ്​ ലീഗ്​ ഫുട്​ബാളിൽ ഒന്നാം സ്​ഥാനത്ത്​ തിരിച്ചെത്തി. ഇരുനിരയും കൊണ്ടും കൊടുത്തും പോരാടിയ മത്സരം ഗോൾരഹിത സമനിലയിലേക്കെന്നു​ തോന്നിച്ച ഘട്ടത്തിലാണ്​ 86ാം മിനിറ്റിൽ ത​​െൻറ സ്വതസ്സിദ്ധമായ ​ൈശലിയിൽ എതിർഡിഫൻസിനിടയിലൂടെ മെസ്സി വെടിപൊട്ടിച്ചത്​. വലയുടെ ഒഴിഞ്ഞ കോണിലേക്ക്​ ഗോളിക്ക്​ കൈയെത്തിപ്പിടിക്കാൻ അവസരം നൽകാതെ പന്ത്​ പാഞ്ഞുകയറിയപ്പോൾ ബാഴ്​സക്ക്​ ഏകപക്ഷീയമായ ഒരു ഗോളി​​െൻറ വിജയമായി. ലൂയി സുവാരസിനൊപ്പം ചേർന്ന്​ ബുദ്ധിപൂർവം നടത്തിയ വൺ^ടു നീക്കത്തിനൊടുവിലായിരുന്നു നിർണായക ഗോൾ.

14 മത്സരങ്ങളിൽ ബാഴ്​സലോണക്കും ബദ്ധവൈരികളായ റയൽ മഡ്രിഡിനും 31 പോയൻറ്​ വീതമാണെങ്കിലും ഗോൾ ശരാശരിയിൽ ബാഴ്​സയാണ്​ മുന്നിൽ. ​ലെഗാനെസിനെ ഡീഗോ കാർലെസി​​െൻറ എതിരില്ലാത്ത ഗോളിൽ 1^0ത്തിന്​ കീഴടക്കിയ സെവിയ്യ 30 പോയൻറുമായി മൂന്നാം സ്​ഥാനത്തുണ്ട്​. റയൽ സൊസീഡാഡ്​, അത്​ലറ്റിക്​ ബിൽബാവോ ടീമുകൾക്ക്​ 26ഉം അത്​ലറ്റികോ മഡ്രിഡിന്​ 25ഉം പോയൻറാണുള്ളത്​. അത്​ലറ്റികോയിൽനിന്ന്​ ഇൗ സീസണിൽ തങ്ങൾക്കൊപ്പമെത്തിയ അ​േൻറായിൻ ​ഗ്രീസ്​മാനെ മെസ്സിക്കും സുവാരസിനുമൊപ്പം മുൻനിരയിൽ അണിനിരത്തിയാണ്​ ബാഴ്​സ​േലാണ എതിരാളികളുടെ തട്ടകത്തിൽ ബൂട്ടുകെട്ടിയിറങ്ങിയത്​.

പഴയ ടീമിനെതിരെ കുപ്പായമിട്ടിറങ്ങിയ ഗ്രീസ്​മാനെ കൂവലോടെയാണ്​ അത്​ലറ്റികോ ആരാധകർ വരവേറ്റത്​. ഫ്രഞ്ച്​ താരത്തി​​െൻറ കാലിൽ പന്തെത്തിയപ്പോഴൊക്കെ ആതിഥേയ കാണികൾ കൂക്കിവിളിച്ചു. കളിയുടെ തുടക്കത്തിൽ അത്​ലറ്റികോക്കായിരുന്നു മത്സരത്തി​​െൻറ നിയന്ത്രണം. കളി ചൂടുപിടിക്കുംമു​േമ്പ മരിയോ ഹെർമോസോയുടെ ക്രോസിൽ​ ജൂനിയർ ഫിർപോയുടെ കാലിൽ തട്ടിയ പന്ത്​ ബാഴ്​സയുടെ ഭാഗ്യത്തിന്​ പോസ്​റ്റിലിടിച്ച്​ ഗതിമാറുകയായിരുന്നു. തൊട്ടുപിന്നാലെ ഹെർമോസോയുടെ ഗോളെന്നുറച്ച ​േഷാട്ട്​ തട്ടിയകറ്റി ഗോളി മാർക്​ ആന്ദ്രേ ടെർസ്​റ്റീഗൻ ബാഴ്​സലോണയുടെ രക്ഷക്കെത്തി.

കോർണർ കിക്കിൽ ആൽവാരോ മൊറാറ്റയു​െട ഹെഡറും ടെർസ്​റ്റീഗൻ പോയൻറ്​ ബ്ലാങ്കിൽനിന്ന്​ ആയാസകരമായി കുത്തിയകറ്റി. ഇരുഗോളിമാരും ​ൈകമെയ്​ മറന്ന് വല കാത്ത കളിയിൽ ആദ്യ അരമണിക്കൂറിൽ ബാഴ്​സലോണയുടെ ഗോളെന്നുറച്ച നീക്കമുണ്ടായില്ല. അത്​ലറ്റികോയുടെ കത്രികപ്പൂട്ടിൽ കുരുങ്ങിയ മെസ്സിക്ക്​ ആദ്യ നിമിഷങ്ങളിൽ കരുനീക്കങ്ങൾക്ക്​ ചരടുവലിക്കാനായില്ല. സന്ദർശകർ ഗോളിനടുത്തെത്തിയ ആദ്യനീക്കത്തിൽ ജെറാർഡ്​ പി​െക്വയുടെ ഷോട്ട്​ പോസ്​റ്റിനെ പിടിച്ചുകുലുക്കിയാണ്​ വഴിമാറിയത്​.

ഇടവേളക്കുശേഷം ആക്രമണം കനപ്പിച്ച ബാഴ്​സക്ക്​ എതിർഗോളി യാൻ ഒബ്ലാക്കും വിലങ്ങുതീർത്തു. മൊറാറ്റയെ ഫൗൾ ചെയ്​തതിന്​ പിക്വെ രണ്ടാം മഞ്ഞക്കാർഡ്​ കാണാതെ പോയതും ബാഴ്​സലോണക്ക്​ തുണയായി. 20 മിനിറ്റ്​ ബാക്കിയിരിക്കേ, ടെർസ്​റ്റീഗനെയും കീഴ്​പ്പെടുത്തിയ എയ്​ഞ്ചൽ കൊറീയയു​െട ഡ്രൈവ്​ സെർജി റോബർ​ട്ടോ വലയിലെത്തുംമു​േമ്പ തട്ടിമാറ്റുകയായിരുന്നു. ഒടുവിൽ വലതു പാർശ്വ നീക്കത്തിൽനിന്ന്​ വെട്ടിത്തിരിഞ്ഞ്​ രണ്ടു ഡിഫൻഡർമാരെ കടന്നുകയറി സുവാരസി​​െൻറ സഹായ​േത്താടെ മെസ്സി ലക്ഷ്യത്തിലേക്ക്​ നിറയൊഴിച്ചതോടെ ഇഞ്ചോടിഞ്ച്​ പോരാട്ടത്തിൽ ബാഴ്​സ ​മു​ൻതൂക്കം നേടിയെടുത്തു. കഴിഞ്ഞ 10 മത്സരങ്ങളിൽ മെസ്സിയുടെ 11ാം ഗോളാണിത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:spanish leagueLionel Messisports newsFC Barcelona
News Summary - barcelona vs athletico madrid
Next Story