ഡെംബലെയെ വിൽക്കാൻ ബാഴ്സലോണ
text_fieldsബാഴ്സലോണ: ഫ്രഞ്ച് സ്ട്രൈക്കർ ഒസ്മാനെ ഡെംബലെയെ ബാഴ്സലോണ വിൽക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ജനുവരിയിലെ ഇടക്കാല ട്രാൻസ്ഫറിൽ താരത്തെ കൈവിടാനാണ് നീക്കം. 2017 ആഗസ്റ്റിലാണ് ബൊറൂസിയ ഡോർട്മുണ്ടിൽനിന്ന് 40 ദശലക്ഷം യൂറോ പ്രതിഫലത്തിന് ഡെംബലെയെ സ്വന്തമാക്കിയത്.
നൂകാംപിലെത്തിയശേഷം ആദ്യ സീസണിൽ പരിക്ക് വലച്ചെങ്കിലും ഇക്കുറി മികച്ച ഫോമിലാണ്. എങ്കിലും താരസമ്പന്നമായ ബാഴ്സ നിരയിൽ അവസരം ലഭിക്കുന്നില്ലെന്നതാണ് പ്രധാന വെല്ലുവിളി. സീസണിൽ എട്ടു മത്സരങ്ങളിൽ മാത്രമേ സ്റ്റാർട്ടിങ് ഇലവനിൽ ഇടംനേടാനായുള്ളൂ. ഒരു മത്സരം മാത്രം 90 മിനിറ്റും കളിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
