പണക്കിലുക്കത്തിൽ റയലിനെ വെട്ടി ബാഴ്​സ

22:41 PM
14/01/2020

ല​ണ്ട​ൻ: ഫു​ട്​​ബാ​ളി​ൽ പ​ണ​ക്കി​ലു​ക്കം​കൊ​ണ്ട്​​ ഏ​റെ​യാ​യി ലോ​ക​ത്ത്​ ഒ​ന്നാ​മ​തു​ള്ള റ​യ​ലി​നെ പി​റ​കി​ലാ​ക്കി ബ​ദ്ധ​വൈ​രി​ക​ളാ​യ ബാ​ഴ്​​സ. വ​രു​മാ​ന​ത്തി​ൽ 80 കോ​ടി യൂ​റോ (7358 കോ​ടി രൂ​പ) എ​ന്ന പ​രി​ധി ആ​ദ്യ​മാ​യി മ​റി​ക​ട​ന്ന ടീം ​എ​ന്ന റെ​ക്കോ​ഡോ​ടെ​യാ​ണ്​ ബാ​ഴ്​​സ​ലോ​ണ ‘ഫു​ട്​​ബാ​ൾ മ​ണി ലീ​ഗി’​ൽ ഒ​ന്നാ​മ​ന്മാ​രാ​യ​ത്. 

ട്രാ​ൻ​സ്​​ഫ​ർ തു​ക ഒ​ഴി​ച്ചു​ള്ള മൊ​ത്ത വ​രു​മാ​ന​ത്തി​ൽ 11 ശ​ത​മാ​നം വ​ർ​ധ​ന​യു​ള്ള ബാ​ഴ്​​സ​ക്ക്​ 84 കോ​ടി ​യൂ​റോ​യാ​ണ്​ ക​ഴി​ഞ്ഞ സീ​സ​ണി​ലെ വ​രു​മാ​നം. ര​ണ്ടാ​മ​തു​ള്ള റ​യ​ൽ മ​ഡ്രി​ഡി​​െൻറ വ​രു​മാ​നം​ 75.7 കോ​ടി യൂ​റോ (5965 കോ​ടി രൂ​പ)​യാ​ണ്. മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡ്​ മൂ​ന്നാം സ്​​ഥാ​നം നി​ല​നി​ർ​ത്തി​യ​പ്പോ​ൾ ബു​ണ്ട​സ്​ ലി​ഗ​യി​ലെ അ​തി​കാ​യ​രാ​യ ബ​യേ​ൺ മ്യൂ​ണി​ക്​ നാ​ലാ​മ​തും ഫ്ര​ഞ്ച്​ ടീം ​പി.​എ​സ്.​ജി അ​ഞ്ചാ​മ​തു​മാ​ണ്.

ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ കി​രീ​ട​ജേ​താ​ക്ക​ളാ​യ ലി​വ​ർ​പൂ​ൾ ഏ​ഴാം സ്​​ഥാ​ന​ത്താ​ണ്. ഇം​ഗ്ലീ​ഷ്​ ക്ല​ബു​ക​ൾ​ക്ക്​ ആ​ധി​പ​ത്യ​മു​ള്ള പ​ട്ടി​ക​യി​ൽ ടോ​ട്ട​ൻ​ഹാം ഹോ​ട്​​സ്​​പ​റാ​ണ്​ തൊ​ട്ടു​പി​റ​കി​ൽ. ടെ​ലി​വ​ി​ഷ​ൻ സം​പ്രേ​ഷ​ണ​ത്തി​ൽ റെ​ക്കോ​ഡ്​ തു​ക നേ​ടു​ന്ന ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗി​ൽ​നി​ന്ന്​ ആ​ദ്യ 20ൽ ​എ​ട്ടു ടീ​മു​ക​ളു​ണ്ട്. 

Loading...
COMMENTS