പരിക്ക്, സസ്പെൻഷൻ; ബാഴ്സക്ക് ടെൻഷൻ
text_fieldsബാഴ്സലോണ: മാർച്ച് 18ന് നടക്കുന്ന രണ്ടാം പാദ പ്രീക്വാർട്ടറിൽ ബാഴ്സലോണക്ക് പരി ക്കും വിലക്കും തിരിച്ചടിയാവും. നാപോളിക്കെതിരെ ചൊവ്വാഴ്ച രാത്രി നടന്ന മത്സരത്തിൽ വിദാൽ ചുവപ്പുകാർഡുമായി പുറത്തായിരുന്നു. മഞ്ഞക്കാർഡ് കണ്ട ബുസ്ക്വറ്റ്സിനും അടുത്ത മത്സരം നഷ്ടമാവും. സീസണിൽ മൂന്ന് മഞ്ഞ കണ്ടതിനാലാണ് സ്പാനിഷ് താരത്തിന് അടുത്ത മത്സരം നഷ്ടമാവുന്നത്.
ഇതിനിടെയാണ് ജെറാഡ് പിക്വെ പരിക്കേറ്റുമടങ്ങിയത്. ലൂയി സുവാരസ്, ഒസ്മാനെ ഡെംബലെ തുടങ്ങിയവരുടെ പരിക്കേൽപിച്ച ആഘാതം മാറുംമുമ്പാണ് ഈ തിരിച്ചടി. ക്രൊയേഷ്യൻ താരം ഇവാൻ റാകിടിച് മുന്നറിയിപ്പ് നൽകിയതുപോലെ ‘‘ബാഴ്സലോണ ടീം ചുരുങ്ങുകയാണ്. ഉത്തരവാദപ്പെട്ടവർ കാര്യങ്ങൾ അറിഞ്ഞിരിക്കണം.’’
