സ്പാനിഷ് ലാ ലിഗ: ചാമ്പ്യൻ ബാഴ്സ ഇന്നിറങ്ങും
text_fieldsബാഴ്സലോണ: സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണക്ക് ഇന്ന് സീസണിലെ ആദ്യ മത്സരം. നിലവിലെ ചാമ്പ്യന്മാർ സ്വന്തം ഗ്രൗണ്ടിൽ ഡിപോർടീവോ അലാവസിനെതിരെയാണ് കളത്തിലിറങ്ങുന്നത്.
സ്പാനിഷ് സൂപ്പർ കപ്പിെൻറ കിരീടനേട്ടവുമായാണ് കറ്റാലന്മാർ തങ്ങളുടെ സീസൺ തുടങ്ങുന്നത്. ബദ്ധവൈരികളായ റയൽ മഡ്രിഡിന് ട്രാൻസ്ഫർ വിപണിയിൽ തിരിച്ചടികൾ നേരിട്ടപ്പോൾ അപ്രതീക്ഷിതമായ ചില നീക്കങ്ങളുടെ മുൻതൂക്കത്തിലാണ് ബാഴ്സ തുടങ്ങുന്നത്.
ലയണൽ മെസ്സി നായകനായി ചുമതലയേറ്റ ടീമിൽ അർതുറോ വിദാൽ, മാൽകം എന്നിവർ പുതുതായെത്തി. എന്നാൽ, ക്രിസ്റ്റ്യാനോ റൊണാൾഡോ കൂടുവിട്ട ക്ഷീണത്തിൽനിന്ന് റയൽ മഡ്രിഡ് ഇതുവരെ മുക്തമായിട്ടില്ല. ഞായറാഴ്ച രാത്രി ഗെറ്റാെഫക്കെതിരെയാണ് റയൽ മഡ്രിഡിെൻറ ആദ്യ മത്സരം.
