ആർതുറോ വിദാലിനെ റാഞ്ചി ബാഴ്സ
text_fieldsബാഴ്സലോണ: ഇൻറർമിലാനിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കേ ബയേൺ മ്യൂണികിെൻറ ചിലി മിഡ്ഫീൽഡർ ആർതുറോ വിദാലിനെ അപ്രതീക്ഷിത നീക്കത്തിലൂടെ സ്പാനിഷ് ചാമ്പ്യൻമാരായ ബാഴ്സലോണ സ്വന്തം പാളയത്തിലെത്തിച്ചു.
30 മില്യൺ യൂറോക്ക് താരത്തെ ജർമൻ ചാമ്പ്യൻടീമിൽനിന്ന് മൂന്നു വർഷത്തെ കരാറിൽ ടീമിലെത്തിച്ചതായി കറ്റാലന്മാർ വ്യക്തമാക്കി. കഴിഞ്ഞ മൂന്നു വർഷമായി ബയേൺ ജഴ്സിയിൽ പന്തു തട്ടുന്ന വിദാലിെൻറ മെഡിക്കൽ ഇനിയും പൂർത്തിയായിട്ടില്ല. മെഡിക്കൽ, താരത്തെ ഔദ്യോഗികമായി ആരാധകർക്കു മുന്നിൽ അവതരിപ്പിക്കൽ എന്നീ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും ക്ലബ് അറിയിച്ചു.
ആന്ദ്രേ ഇനിയെസ്റ്റയുടെയും ലോൺ അടിസ്ഥാനത്തിൽ ചൈനയിലേക്കു പോയ ബ്രസീലിയൻ താരം പൗളീന്യോയുടെയും വിടവുനികത്താൻ വിദാലിനാകുമെന്നാണ് പ്രതീക്ഷ.
