Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബാഴ്സലോണക്ക് ബ്രസീലിയൻ യുവ മിഡ്ഫീൽഡർ
text_fieldsbookmark_border
ബാഴ്സലോണ: ലാലിഗ ചാമ്പ്യന്മാരയ ബാഴ്സലോണക്ക് ബ്രസീലിയൻ യുവ മിഡ്ഫീൽഡർ. ഗ്രീമിയോയുടെ 21കാരൻ ആർതുറോ മെലോയെയാണ് ബാഴ്സലോണ സ്വന്തമാക്കിയത്. 36.4 മില്ല്യൺ യൂറോക്കാണ്(ഏകദേശം 250 കോടി) താരത്തെ സ്പെയ്നിലേക്കെത്തിച്ചതെന്നാണ് വിവരം.
ആറു വർഷത്തേക്കാണ് കരാർ. ഗ്രീമിയോയെ കോപ ലിബർടഡേസ് ജേതാക്കളാക്കുന്നതിൽ മുഖ്യപങ്കുവഹിച്ച താരമാണ് ആർതുർ. ഇതിഹാസ താരം ആന്ദ്രെ ഇനിയേസ്റ്റ ബാഴ്സയിൽ കളി മതിയാക്കിയതും കഴിഞ്ഞ സീസണിൽ മധ്യനിരയിലുണ്ടായിരുന്ന പൗളീന്യോ ചൈനീസ് ലീഗിലേക്ക് തന്നെ മടങ്ങിപ്പോവുകയും ചെയ്തതോടെ, കളി നെയ്യാൻ കറ്റാലന്മാർക്ക് മികവുറ്റ താരത്തെ അത്യാവശ്യമാണ്. അതിനാൽ അർതുേറാ ബാഴ്സയുടെ ആദ്യ ഇലവനിൽ തന്നെ ഉണ്ടാവുമെന്നാണ് സൂചന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story