കയ്യിൽ കാശുണ്ടോ?; നൂകാംപിനെ സ്പോൺസർ ചെയ്യാം
text_fieldsബാഴ്സലോണ: ലോകത്തെ ഏറ്റവും മികച്ച കളിമുറ്റങ്ങളിലൊന്നായ ബാഴ്സലോണ സ്റ്റേഡി യം നൂ കാംപിെൻറ പേര് കോവിഡ് പ്രതിരോധ ധനസമാഹരണത്തിനായി വിൽപനക്ക്. ഇതാദ്യമായി സ്റ്റേഡിയം ടൈറ്റിൽ അവകാശം വിൽക്കാൻ തയാറായ ക്ലബ് അധികൃതർ അതുവഴി സമാഹരിക്കുന്ന ദശലക്ഷം ഡോളർ തുക ലോകമെങ്ങുമുള്ള കോവിഡ് പ്രതിരോധ പ്രവർത്തനത്തിനായി നൽകും.
2020-21 സീസണിലെ ടൈറ്റിൽ അവകാശം ബാഴ്സ ഫൗണ്ടേഷനാണ് നൽകുന്നത്. അവർക്കാണ് സ്പോൺസറെ കണ്ടെത്താനുള്ള ചുമതല. സാമൂഹിക പ്രതിബദ്ധതയുടെ അടയാളമായാണ് ഈ നീക്കമെന്ന് ഫൗണ്ടേഷൻ ചുമതലയുള്ള ക്ലബ് വൈസ് പ്രസിഡൻറ് ജോർഡി കാർഡൊണർ അറിയിച്ചു.
കോവിഡ് ബാധിതനായ കാർഡൊണർ അടുത്തിടെയാണ് സുഖംപ്രാപിച്ചത്. സ്റ്റേഡിയം പുനരുദ്ധാരണത്തിെൻറ ഭാഗമായി ടൈറ്റിൽ സ്പോൺസർമാരെ 25 വർഷ കരാറിൽ കണ്ടെത്താമെന്ന് അടുത്തിടെ തീരുമാനിച്ചിരുന്നു. കോവിഡ് ഏറെ ദുരിതംവിതച്ച സ്പെയിനിൽ 21,000ത്തിൽ ഏറെ പേരാണ് മരിച്ചത്.