റയലിന് സമനിലക്കുരുക്ക്; വൻ ജയത്തോടെ ബാഴ്സലോണ മുന്നിൽ
text_fieldsമഡ്രിഡ്: ജയപരാജയങ്ങളും ഭാഗ്യനിർഭാഗ്യങ്ങളും മാറിമറിയുന്ന സ് പാനിഷ് ഫുട്ബാൾ ലീഗിൽ (ലാ ലിഗ) കിരീടപ്പോരാട്ടം ആവേശകരമായ അവസാന ലാപ്പിലേക്ക്. കുറച്ചുമത്സരങ്ങളായി ഒന്നാം സ്ഥാനത്ത് തുടരുകയായിരുന്ന റയൽ മഡ്രിഡിനെ മറികടന്ന് ബാഴ്സലോണ മുന്നിൽ കടക്കുന്ന കാഴ്ചയായിരുന്നു വ്യാഴാഴ്ച പുലർച്ചെ. ഒരു പോയൻറ് മുന്നിലുണ്ടായിരുന്ന റയൽ, ലാസ്പാമാസിനോട് 3-3ന് സമനിലയിൽ കുരുങ്ങിയപ്പോൾ സ്പോർട്ടിങ് ഗിയോണിനെ 1-6ന് തകർത്താണ് ബാഴ്സ ഒരു പോയൻറിെൻറ മുൻതൂക്കം നേടിയത്. ബാഴ്സയെക്കാൾ ഒരു മത്സരം കുറച്ചേ കളിച്ചിട്ടുള്ളൂ എന്നത് മാത്രമാണ് റയലിന് ആശ്വാസം പകരുന്നത്.

റയൽ സമനിലയിൽപ്പെട്ടതോടെ ജയം ഒന്നാം സ്ഥാനം സമ്മാനിക്കുമെന്ന തിരിച്ചറിവിൽ ആവേശത്തോടെ പന്തുതട്ടിയ ബാഴ്സ സ്വന്തംതട്ടകമായ കാംപ്നൂവിൽ സ്പോർട്ടിങ് ഗിയോണിനെ നിലം തൊടീച്ചില്ല. ഇരുപകുതികളിലുമായി മൂന്നു വീതം ഗോളുകളാണ് ബാഴ്സ എതിർവലയിൽ അടിച്ചുകയറ്റിയത്. എം.എസ്.എൻ അരങ്ങുവാണ മത്സരത്തിൽ ലൂയി സുവാരസ്, ലയണൽ മെസ്സി, നെയ്മർ, പാകോ അൽകാസർ, ഇവാൻ റാകിടിച് എന്നിവരും ലക്ഷ്യം കണ്ടപ്പോൾ ഒരു ഗോൾ സ്പോർട്ടിങ് ഗിയോണിെൻറ യുവാൻ റോഡ്രിഗ്വസിെൻറ വക ദാനമായിരുന്നു. കാർലോസ് കാസ്ട്രോ ഗിയോണിെൻറ ആശ്വാസഗോൾ കണ്ടെത്തി. ഒമ്പതാം മിനിറ്റിൽ ഹാവിയർ മഷറാനോയുടെ തകർപ്പൻ പാസ് ലൂപിങ് ഹെഡറിലൂടെ വലയിലെത്തിച്ച മെസിയാണ് ഗോൾവേട്ടക്ക് തുടക്കമിട്ടത്. രണ്ടു മിനിറ്റിനകം സുവാരസിെൻറ ഷോട്ട് സ്വന്തം വലയിലേക്ക് തിരിച്ചുവിട്ട് യുവാൻ റോഡ്രിഗ്വസ് ബാഴ്സയുടെ ലീഡ് ഇരട്ടിയാക്കിക്കൊടുത്

രണ്ടാം പകുതിയിൽ തികഞ്ഞ സ്വാതന്ത്ര്യത്തോടെ സ്വതസിദ്ധമായ ശൈലിയിൽ പന്തുതട്ടിയ ബാഴ്സ 49, 65, 87 മിനിറ്റുകളിൽ അൽകാസർ, നെയ്മർ, റാകിടിച് എന്നിവരിലൂടെ ഗോൾനേട്ടം ആറിലെത്തിച്ചു. തോൽവി തുറിച്ചുനോക്കിയ ഘട്ടത്തിൽ രക്ഷകനായി അവതരിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ലാസ്പാമാസിനെതിരെ റയലിന് സമനില നൽകിയത്. അവസാന അഞ്ചുമിനിറ്റ് വരെ 1-3ന് പിറകിലായിരുന്ന റയൽ 86, 89 മിനിറ്റുകളിൽ ലോക ഫുട്ബാളർ നേടിയ ഗോളുകളിൽ ഒരു പോയൻറുറപ്പിക്കുകയാ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
